ഭാരത് സേവക് പുരസ്കാരം ലിപി അക്ബറിന്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ ആസൂത്രണ കമ്മീഷൻ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ദേശീയ ബഹുമതിയായ ഭാരത് സേവക് പുരസ്കാരം ലിപി പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ ലിപി അക്ബർ അർഹനായി.
രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ നൽകുന്ന സ്വയം സമർപ്പിത സേവനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതി.
ആഗസ്റ്റ് 12 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഭാരത് സേവക് സമാജം അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ പുരസ്കാരം സമ്മാനിക്കും.
