
കെ എം പി എസ് എസ്ജില്ലാ കൺവൻഷൻ
അത്തോളി: കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി ജില്ലാ കൺവെൻഷൻ പാവങ്ങാട് പുത്തൂർ യുപി സ്കൂളിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ ഉദ്ഘാടനം ചെയ്തു.സമിതി ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് വേളൂർ അധ്യക്ഷനായി. കവയത്രിയും ഗാനരചയിതാവും ഭാഷാശ്രീ ആർ കെ രവിവർമ്മ സംസ്ഥാന പുരസ്കാര ജേതാവുമായ സരസ്വതി ബിജു മുഖ്യാതിഥിയായി.സി കെ വിജയൻ അരിക്കുളം റിപ്പോർട്ട് അവതരിപ്പിച്ചു. വേലായുധൻ കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. വിഭ്യാസ മേഖലയിലും കലാസാംസ്കാരിക മേഖലയിലും കഴിവ് തെളിയിച്ചവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.വി. പി ഷാജി സ്വാഗതവും ജില്ലാ സെക്രട്ടറി രജീഷ് ഒള്ളൂർ നന്ദിയും പറഞ്ഞു.കലാമണ്ഡലം ഹരി ഘോഷും സംഘവും അവതരിപ്പിച്ച കേളികൊട്ടും അരങ്ങേറി.