
വന്യ ജീവി ആക്രമണം:സൗരവേലി നടപ്പിലാക്കാത്തതിൽ പെരുവണ്ണാമൂഴിയിൽപ്രതിഷേധമിരമ്പി ;
കനത്ത മഴയിലും ആയിരങ്ങൾ അണിനിരന്നു
ആവശ്യങ്ങൾ നടത്തിയിട്ടില്ലെങ്കിൽ മനസിൽ നിന്നും മന്ത്രിയെ പുറത്താക്കുമെന്ന്
താമരശ്ശേരി രൂപത
വികാരി ജനറൽ
പെരുവണ്ണാമൂഴി :വന്യ ജീവി ആക്രമണത്തെ പ്രതിരോധിക്കാൻ സൗരവേലി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് താമരശ്ശേരി രൂപത കത്തോലിക്ക
കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സാരി വേലി സമരം സംഘടിപ്പിച്ചു.
ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ റാലി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. താമരശ്ശേരി രൂപത വികാരി ജനറൽ മോൺസിഞ്ഞോർ അബ്രാഹം വയലിൽ ഉദ്ഘാടനം ചെയ്തു.
സാരി വേലി സമരത്തോടൊ പ്പം നമ്മുടെ മനസിൽ ഇരുമ്പ് കമ്പി കൊണ്ടൊരു വേലി കൂടി പണിയുന്നുണ്ട് , നമ്മുടെ ആവശ്യങ്ങൾ നടത്തിയിട്ടല്ലെങ്കിൽ മനസിൽ നിന്നും മന്ത്രിയെ പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് ഫെറോന ഡയറക്ടർ ഫാ. വിൻസെൻ്റ് കണ്ടത്തിൽ അധ്യക്ഷനായി. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻ്റ് ഡോ ചാക്കോ കാളം പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി

ഫാ. മാത്യു തുമുള്ളിൽ, ഫാ. ആൻ്റോ മൂലയിൽ , ഫാ. റെജി വെള്ളോപ്പള്ളി,
ജോഷി കറുകമാലി, ജോൺസൺ കക്കയം തുടങ്ങിയവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, പെരുവണ്ണാമൂഴി, ചെമ്പനോട തുടങ്ങി കോഴിക്കോട് മലയോര മേഖലയിലെ വിവിധ ഇടവകകളിൽ നിന്നായി
സ്തീകളും യുവ ജനങ്ങളും ഉൾപ്പെടെ ആയിരക്കണക്കിനാളു കളാണ് പ്രതിഷേധ റാലിയിൽ അണിനിരന്നത്. കനത്ത മഴയെ അവഗണിച്ചും വൻ പ്രതിഷേധമാണ് ഉയർന്നത്. ഓഗസ്റ്റ് 9 ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് മുൻപിലും ഓഗസ്റ്റ് 16 ന് നിലമ്പൂർ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ സാരി വേലി സമരം തുടരുമെന്ന് കത്തോലിക്കാ കോൺഗ്രസ് അറിയിച്ചു.