
കേരള ക്ഷേത്രവാദ്യകലാ അക്കാദമി ജില്ലാ സമ്മേളനം ആഗസ്ത‌് 3-ന്
ഹൃദയപൂർവ്വം പദ്ധതിയും തുടങ്ങും
കോഴിക്കോട് :കേരള ക്ഷേത്രവാദ്യകലാ അക്കാദമി ജില്ലാ സമ്മേളനം ആഗസ്ത‌് 3-ന് കൊയിലാണ്ടി തിരുവങ്ങൂർ പാർഥസാരഥി ക്ഷേത്രം ഹാളിൽ വെച്ച് നടക്കും. രാവിലെ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്‌ണമാരാർ ഉൽഘാടനം നിർവഹിക്കും . സംഘടനാ പാടവത്തെ കുറിച്ച് ഉച്ചക്ക് 1.30 ന് മടിക്കൈ ഉണ്ണികൃഷ്‌ണൻ ക്ലാസ് എടുക്കും . തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പ്രശസ്‌ത തായമ്പക കലാകാരനും മുൻ കലാമണ്ഡലം അധ്യാപകനും ആയിരുന്ന കലാമണ്ഡലം ബലരാമൻ ഉൽഘാടനം ചെയ്യും. പ്രശസ്‌ത സോപാനസംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ മുഖ്യാതിഥിയാകും. കോഴിക്കോട്ടെ മുതിർന്ന വാദ്യ കലാകാരന്മാരെ ആദരിക്കും. ഹൃദയപൂർവ്വം ഇൻഷുറൻസ് പദ്ധതിക്ക് തുടങ്ങും. ക്ഷേത്രങ്ങളിൽ നിന്നും മിനിമം വേതനം ഏർപ്പെടുത്തണമെന്നും
ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ
സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ്റ് കാഞ്ഞിലശേരി വിനോദ് മാരാർ, സെക്രട്ടറി ഉണ്ണികൃഷ്‌ണൻ ഗോവിന്ദപുരം , ട്രഷറർ ശ്രീജിത്ത് മാരാമുറ്റം, മേഖലാ പ്രസിഡൻ്റ് പ്രതീഷ് ബാബു, ശശി മുച്ചുകുന്നു, കൃശോബ് പൈങ്ങോട്ടുപുറം എന്നിവർ സംബന്ധിച്ചു.