
പാരമ്പരിക് സിൽക്ക്, കോട്ടൺ ആൻഡ് ജുവല്ലറി ഓണം സ്പെഷ്യൽ എക്സിബിഷൻ ആരംഭിച്ചു
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി പാരമ്പരിക് സിൽക്ക്, കോട്ടൺ ആൻഡ് ജുവല്ലറി ഓണം സ്പെഷ്യൽ എക്സിബിഷൻ മാനാഞ്ചിറ സി എസ് ഐ ഹാളിൽ ആരംഭിച്ചു.
ഉത്തർ പ്രദേശ്, കശ്മീർ, ബിഹാർ, ബംഗാൾ, ഒഡീഷ, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് മേളയുടെ പ്രത്യേകത. കശ്മീർ, തുർക്കി, ഇറാൻ എന്നിവടങ്ങളിൽ നിന്നുള്ള കാർപ്പറ്റുകൾ, ജയ്പൂരി ബെഡ്ഷീറ്റ്, ബാഗൽ പൂരി സാരി, ചുരിദാർ സെറ്റ്, ജയ്പൂർ ഹാന്റ് ബ്ലോക്ക് പ്രിന്റ് ഷർട്ടും കുർത്തയും, സോഫ കവർ, ജയ്പൂരി ജ്വല്ലറി ഐറ്റങ്ങൾ, രാജസ്ഥാൻ കോപ്പർ ഗോൾഡ് പോളിഷ് ജ്വല്ലറി, യു പി ഖാദി മെറ്റീരിയൽസ് തുടങ്ങിയവയും മേളയിലുണ്ട്. വയനാടൻ ഉത്പന്നങ്ങളും മേളയിൽ നിന്ന് വാങ്ങാവുന്നതാണ്. എല്ലാ ഉൽപ്പന്നങ്ങളും പത്ത് ശതമാനത്തിലും കാർപ്പറ്റുകൾക്ക് 20 ശതമാനത്തിലും ഡിസ്ക്കൗണ്ട് ലഭിക്കും. 33 സ്റ്റാളുകളാണ് മേളയിലുള്ളത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആളുകളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള ആരംഭിച്ചിട്ടുള്ളതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10. 30 മുതൽ രാത്രി 9.30 വരെയാണ് മേള. വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. മേള ഓഗസ്റ്റ് 14 വരെ തുടരും. വാർത്താസമ്മേളനത്തിൽ സംഘാടകരായ മുഹമ്മദ് ആദാബ്, അമർ സിങ്, സുരേഷ് പൊറ്റക്കാട് സന്നിഹിതരായിരുന്നു.
ഫോട്ടോ: സി എസ് ഐ ഹാളിൽ ആരംഭിച്ച ഓണം സ്പെഷ്യൽ എക്സിബിഷനിലെ കോട്ടൺ ഉൽപ്പന്ന സ്റ്റാൾ