
ദർശനം സാംസ്കാരികവേദിദർശനം ഇന്നലെ ഇന്ന് നാളെ കൈപ്പുസ്തകംപ്രകാശനം ചെയ്തു
കോഴിക്കോട് : ദർശനം സാംസ്കാരികവേദി 30-ാം വാർഷികത്തോ
ടനുബന്ധിച്ച് ദർശനം ഇന്നലെ ഇന്ന് നാളെ കൈപ്പുസ്തകം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സുരേഷ് ബാബു സ്വീകരിച്ചു. 1994 ൽ ദർശനം ഗ്രന്ഥശാല സ്ഥാപിച്ചതുമുതൽ നടന്ന തിളക്കമാർന്ന പരിപാടികളുടെ ഓർമ്മകളാണ് ഈ പുസ്തകം. മായനാട്ടെ സുഭാഷ് ചന്ദ്രൻ്റെ വസതിയായ ‘ഭൂമി ‘ യിൽ നടന്ന ചടങ്ങിൽ ദർശനം ഗ്രന്ഥശാല പ്രസിഡൻ്റ് പി.സിദ്ധാർത്ഥൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ.സതീശൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി. ഹരികൃഷ്ണൻ,നിർവ്വാഹക സമിതി അംഗങ്ങളായ എ.വിഷ്ണുനമ്പൂതിരി, കെ.എം. ശ്രീനിവാസൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.എ. ജോൺസൺ എന്നിവർ സംബന്ധിച്ചു.