
ഹാൽസിയോൺ ട്രസ്റ്റ് സൗജന്യ നിരക്കിൽ ചികിത്സക്കായി ഒപിക്ലിനിക്ക് തുടങ്ങി :
പ്രവാസി സംഗമവും ഡയാലിസിസ് രോഗികളെ ദത്തെടുക്കൽ പ്രഖ്യാപനവും നടത്തി
കോഴിക്കോട് : ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ കുണ്ടുങ്ങൽ ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധനരായ കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതിനായി ഹാൽസിയോൺ ഒ പി
ക്ലിനിക്ക് ആരംഭിച്ചു. പ്രവാസി സംഗമവും ക്ലിനിക്കും പ്രമുഖ വ്യവസായി സി ബി വി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തനം നടത്താൻ അവസരം ലഭിക്കുമ്പോൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സഹായം ചെയ്യൽ പ്രവാസികൾ മാത്രമല്ല എല്ലാ വരുടെയും കടമയാണ്. സൽപ്രവർത്തി ചെയ്താൽ അതിൻ്റെ ഗണം നമുക്ക് തന്നെയാണ് ലഭിക്കുക. കോഴിക്കോട് നഗര മേഖലകളിൽ ഡയാലിസിസ് രോഗികൾ കൂടുന്നുണ്ട്. പാതി രാത്രിയിലും ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെ ജീവിത ശൈലിയിലെ മാറ്റം ഇതിന് കാരണമാകുന്നുണ്ട്. ഇതിന് വലിയ രീതിയിൽ ബോധവൽക്കരണവും ഗവേഷണവും നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രസ്റ്റ് ചെയർമാൻ സി എ ആലിക്കോയ അധ്യക്ഷത വഹിച്ചു.
ഡയാലിസിസ് രോഗികൾകളെ ദത്തെടുക്കൽ പ്രഖ്യാപനം സി എ ഉമ്മർ കോയ നിർവ്വഹിച്ചു. ഡോ ബഷീർ അബ്ദുൽ ഗഫൂർ, ഡോ നദീം, ഡോ അമീറ പ്രസംഗിച്ചു.
തുടർന്ന് വിവിധ രാജ്യങ്ങളിലെയും പ്രവാസി സംഘടനകളിലെയും പ്രതിനിധികളായ എ വി നൗഫൽ ( കെ സി എം എ ) , കെ വി റിസ്വാൻ ( ക്യൂ സി സി ) , സി ഇ വി സെയിഫുദ്ധീൻ ( യു എ ഇ ) , ഡോ അബ്ദു റഹിമാൻ , വസീം ( യു കെ ) , പി വി അഹ്മദ് ( ജെ സി സി ) , ഷഹീം ( ആർ സി സി ), നസുൽ ബറാമി ( ഡി സി സി ) , പി വി ഷഹബീസ് ( ബി ടി ആർ സി ),നസീം ബക്കർ (മലേഷ്യ), ഡോ റിയാസ് ( ജർമ്മനി) , യുനസ് പൂവിൽ (യു എസ് എ ) ,അബ്ദുൽ ഷബീർ (ബാംഗ്ലൂർ), ഹോസ്നി റഹീം ( ആസ്ട്രേലിയ ) എന്നിവർ പ്രവാസി സംഗമത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അബ്ദുൽ വാരിഷ് സ്വാഗതവും വൈസ് ചെയർമാൻ പി എൻ എം മുസ്തഫ നന്ദിയും പറഞ്ഞു.

ഫോട്ടോ :- 1-
കുണ്ടുങ്ങൽ ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധനരായ കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതിനായി ഹാൽസിയോൺ ഒ പി
ക്ലിനിക്കും പ്രവാസി സംഗമവുവും പ്രമുഖ വ്യവസായി സി ബി വി സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
photo -2 –
ഡയാലിസിസ് രോഗികളെ ദത്തെടുക്കൽ പ്രഖ്യാപനം സി എ ഉമ്മർ കോയ നിർവ്വഹിക്കുന്നു