
“കല ” യ്ക്ക് പുതിയ ഭാരവാഹികൾ ;തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ( പ്രസിഡൻ്റ്) , കെ സുബൈർ ( സെക്രട്ടറി)
കോഴിക്കോട് :ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല ) യുടെ 51ാം വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. പ്രസിഡണ്ട് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ.കെ.പി.അശോക് കുമാർ പ്രവർത്തന റിപ്പോർട്ടും
ട്രഷറർ കെ.സുബൈർ. വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മെമ്പർമാരുടെ ചർച്ചക്ക് ശേഷം അവ അംഗീകരിച്ചു. കെ.വിജയരാഘവൻ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി, തോട്ടത്തിൽ രവീന്ദ്രൻ.എം.എൽ.എ, (പ്രസിഡൻ്റ്) കെ.വിജയരാഘവൻ, എൻ. ചന്ദ്രൻ, വി.എം. ജയദേവൻ, വിനീഷ് വിദ്യാധരൻ, (വൈ.പ്രസിഡണ്ടുമാർ) കെ.സുബൈർ, സെക്രട്ടറി, സന്നാഫ് പാലക്കണ്ടി, സി.ജെ.തോമസ്, സി.എം. സജീന്ദ്രൻ, അങ്കത്തിൽ അജയ് കുമാർ (ജോ.സെക്രട്ട
റിമാർ) അഡ്വ.കെ.പി.അശോക് കുമാർ (ട്രഷറർ) ആയി 25 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു
ചലചിത്ര അക്കാദമി നടത്തി വരുന്ന ഐ എഫ് എഫ് കെ യുടെ സ്ഥിരംവേദികളിൽ എല്ലാ വർഷവും കോഴിക്കോടിനെ പരിഗണിക്കുക,കോഴിക്കോട് ബീച്ചിലെ ഓപ്പൺ സ്റ്റേജ് സ്ഥിരം പരിപാടികൾ നടത്തുന്ന കലാ, സാംസ്കാരിക സംഘടനകൾക്ക് സൗജന്യമായി പരിപാടികൾ നടത്താൻ അനുവദിക്കുക,ടാഗോർ സെന്റിനറി ഹാളിന്റെ പ്രവർത്തി എത്രയും വേഗം പൂർത്തീകരിക്കുക.
എന്നിവ ഉൾപ്പെടുത്തിയ പ്രമേയം അവതരിപ്പിച്ചു.