
മൂഹമ്മദ് റഫി അനുസ്മരണവുംറഫിനൈററും അരങ്ങേറി
കോഴിക്കോട് :കലയുടെ ആഭിമുഖ്യത്തിൽ മൂഹമ്മദ് റഫി അനുസ്മരണവും
റഫിനൈററും അരങ്ങേറി. ടൗൺ ഹാളിൽ കോരിച്ചൊരിയുന്ന മഴയത്തും റഫി സംഗീത ആസ്വാദകരെക്കൊണ്ട് നിറഞ്ഞിരുന്നു.
കല പ്രസിഡണ്ട് തോട്ടത്തിൽ രവീന്ദ്രൻഎം.എൽ, എ. ഉൽഘാടനം ചെയ്തു, വി.എം. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫസൽ ഗഫൂർ, റഫി അനുസ്മരണ പ്രഭാഷണം നടത്തി. ബോംബെ അഹമ്മദ് ഭായ് സ്മാരക റഫി സംഗീത മത്സര ഒന്നാം സ്ഥാനവും
രണ്ടാം സ്ഥാനത്തിന് ഉള്ള വിജയി കൾക്കുള്ള അവാർഡുംമെ മൊന്റൊയും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും മൂന്നാം സ്ഥാനത്തിന് ഉള്ള ക്യാഷ് അവാർഡും മെമെന്റൊയും ടി.പി.എം.ഹാഷിറലിയും ചേർന്ന് നൽകി. കല മെമ്പർഷിപ്പ് പെർഫോമന്റ്സ് അവാർഡ് സന്നാഫ് പാലക്കണ്ടിക്ക് , എം എൽ എ സമ്മാനിച്ചു. അഡ്വ.കെ.പി.അശോക് കുമാർ, കെ.സുബൈർ എന്നിവർ സംസാരിച്ചു.
ചിത്രം: കല മെമ്പർഷിപ്പ് പെർഫോമന്റ്സ് അവാർഡ് സന്നാഫ് പാലക്കണ്ടി, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങുന്നു.