അധ്യാപകരെ ആദരിച്ചു
കോഴിക്കോട് : ലോക അധ്യാപകദിനത്തോടനുബന്ധിച്ച് റോട്ടറി കൾച്ചറൽ ക്ലബിൻ്റെ നേതൃത്വത്തിൽ ചാലപ്പുറം ഗവൺമെൻറ് ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരെ ആദരിച്ചു.ഹെഡ്മാസ്റ്റർ എൻ പവിത്രൻ അധ്യക്ഷത വഹിച്ചു.റോട്ടറി ഡിസ്ട്രിക് അസിസ്റ്റൻറ് ഗവർണർ സന്നാഫ് പാലക്കണ്ടി മുഖ്യാതിഥിയായി.റോട്ടറികൾച്ചറൽ സിറ്റി പ്രസിഡണ്ട് സുഭിഷ മധു,ജോയിൻ്റ് സെക്രട്ടറി സജ്നാ സലീം, ലാനിഷ കൊറത്ത് എന്നിവർ സംസാരിച്ചു. ഷാഹുൽ പിപി സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് വി പി പ്രജിത നന്ദിയും പറഞ്ഞു
ഫോട്ടോ ക്യാപ്ഷൻ :
ലോക അധ്യാപക ദിനത്തിൽ റോട്ടറി കൾച്ചർ ക്ലബ് ചാലപ്പുറം ഗവൺമെൻറ് സ്കൂളിലെ അധ്യാപിക പി .താനൂജയെ റോട്ടറി അസിസ്റ്റന്റ് ഗവർണർ സന്നാഫ് പാലക്കണ്ടി ആദരിക്കുന്നു.