സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവം ‘ഉത്സവ് 2026’ ഒരുങ്ങി
വിളംബര ജാഥ ബുധനാഴ്ച
കോഴിക്കോട് :
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി നടത്തുന്ന സ്പെഷ്യൽ സ്കൂൾ ജില്ലാകലോത്സവം ‘ഉത്സവ് 2026’ ന് ഒരുക്കങ്ങൾ പൂർത്തിയാതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഒക്ടോബർ 9 ന് വെള്ളയിലെ ഹ്യൂമാനിറ്റി ലൈഫ് കെയർ ഹോം ഓഡിറ്റോറിയത്തിലും 10 ന് മാനാഞ്ചിറ ബി.ഇ.എം. ഗേൾസ് ഹൈസ്കൂളിലുമായി മത്സരങ്ങൾ നടക്കും.9 ന് ഹ്യൂമാനിറ്റി ലൈഫ് കെയർ ഹോം ഓഡിറ്റോറിയത്തിൽ പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ നടക്കും.രാവിലെ 10.30 ന് ഉദ്ഘാടന സമ്മേളനം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ ഓൺ ലൈൻ ആയി നിർവ്വഹിക്കും.10 ന് രാവിലെ 10 മുതൽ ബി. ഇ. എം ഗേൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ഉപകരണസംഗീതം, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഫാൻസി ഡ്രസ്സ് എന്നീ മത്സര ഇനങ്ങൾ നടക്കും. വൈകീട്ട് 5 ന് സമാപന സമ്മേളനവും സമ്മാന വിതരണവും എം കെ രാഘവൻ എം പി നിർവ്വഹിക്കും.രണ്ട് ദിവസങ്ങളിലും രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. മത്സരങ്ങൾ 9 മണിക്ക് തുടങ്ങും.കലോത്സവത്തിൻ്റെ പ്രചരണാർത്ഥം ഒക്ടോബർ 7 ന് വൈകീട്ട് 3.30ന് സി.എസ് .ഐ കത്തീഡ്രൽ ഹാൾ മുതൽ മാനാഞ്ചിറ സ്ക്വയർ വരെ വിളംബര ജാഥ നടക്കും. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ,എൻ. എസ്. എസ് കേഡറ്റുകൾ എന്നിവർ അണിനിരക്കും.അഡ്വ: വി കെ ഫൈസൽ ബാബു എം എൽ എ ചെയർമാനായും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ സി.എസ്. അമ്യത ജനറൽ കൺവീനറായും ഡോക്ടർ നിസാർ ചേളാരി, പി.കെ.എം. സിറാജ് എന്നിവർ കൺവീനർമാരായും വിവിധ സബ് കമ്മിറ്റികൾ ഉൾപ്പെട്ട സ്വാഗതസംഘം രൂപീകരിച്ചു.വിവിധ ഇനങ്ങളിലായി അഞ്ഞുറോളം പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവം കോഴിക്കാട് നഗരത്തിലെ ഒരു വർണ്ണോജ്ജ്വല പരിപാടിയാക്കി മാറ്റുമെന്ന് സംഘാടകർ പറഞ്ഞു. ഉത്സവ് 2026 ഭാഗമായി റീൽസ് മത്സരവും പത്ര , ദൃശ്യ , റേഡിയോ മാധ്യമ പ്രവർത്തകർക്കായി സമഗ്ര കവറേജ് ,വാർത്ത ചിത്രം , റിപ്പോർട്ടിംഗ് എന്നി വിഭാഗങ്ങൾക്കായി പുരസ്ക്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.സൃഷ്ടികൾ : ഫോൺ : 8137999990 അയക്കാവുന്നതാണ്.വാർത്താ സമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ സി.എസ്. അമ്യത, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളായ അക്ബർ അലി ഖാൻ,പി നൗഷാദ് അലി , പി.ബിജീഷ്,കൺവീനറും റോഷി സ്കൂൾ സെക്രട്ടറിയുമായ പി. കെ. എം,സിറാജ് എന്നിവർ പങ്കെടുത്തു.