ചരിത്ര വഴികളിലൂടെ മിഷിനൊപ്പം “ഹെറിറ്റേജ് വാക്ക്”
കോഴിക്കോട് : നഗരത്തിൻ്റെ ചരിത്രവും പൈതൃകവും തൊട്ടറിഞ്ഞ “മിഷിനൊപ്പം ഹെറിറ്റേജ് വാക്ക് “വേറിട്ട കാഴ്ചയായി.മലബാർ ഇനിഷ്യേറ്റിവ് ഫോർ സോഷ്യൽ ഹാർമണിയുടെ നേതൃത്വത്തിൽ 3 ദിവസങ്ങളിലായി നടന്ന ഹാർമണി ഫെസ്റ്റിൻ്റെ ഭാഗമായാണ് “ഹെറിറ്റേജ് വാക്ക് ” സംഘടിപ്പിച്ചത്.കോഴിക്കോടിൻ്റെ ചരിത്രവും പൈതൃകവും സംഗമിക്കുന്ന തളി ക്ഷേത്ര പരിസരത്ത് നിന്നാണ് പരിപാടിക്ക് തുടക്കമായത്.കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ ആലിക്കോയ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.കോർഡിനേറ്റർ മുസ്തഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ലത്തീഫ് പാലക്കണ്ടി ഫ്ലാഗ് ഏറ്റുവാങ്ങി.തളി ക്ഷേത്രം, കണ്ടം കുളം വഴി വൈരാഗി മഠം , പാളയം ,എസ് എം സ്ട്രീറ്റ്, പാർസി ക്ഷേത്രം, ക്യാമ്പ് ബസാർ , ഹുസൂർ റോഡ് , ഹനുമാൻ ക്ഷേത്രം, പട്ടാള പള്ളി, മാനാഞ്ചിറ വഴി സി. എസ്. ഐ കത്തീഡ്രൽ പള്ളിയിൽ കാൽനടയാത്ര സമാപിച്ചു.വിവിധയിടങ്ങളിലെ ചരിത്ര പ്രാധാന്യത്തെ കുറിച്ച് ഹെറിറ്റേജ് വാക്ക് ഗൈഡ് കെ .മോഹൻ വിശദീകരിച്ചു.ഫാദർ ഡോ. ടി. ഐ ജെയിംസ്,നവാസ് പൂനൂർ ,സി . ആലിക്കോയ,ജോഹർ ടാംടൺ, റഫി . പി . ദേവസ്യ ,പി കെ കൃഷ്ണനുണ്ണി രാജ, പ്രശാന്ത് പ്രണവ് ,നസീർ ഹുസൈൻ,എ. വി . ഫർദിസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :മലബാർ ഇനിഷ്യേറ്റിവ് ഫോർ സോഷ്യൽ ഹാർമണിയുടെ നേതൃത്വത്തിൽ ഹാർമണി ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച “ഹെറിറ്റേജ് വാക്ക് “കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ ആലിക്കോയ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്നു.ഹെറിറ്റേജ് ഗൈഡ് കെ മോഹൻ ,ഫാദർ ഡോ. ടി ഐ ജെയിംസ്,നവാസ് പൂനൂർ ,സി .ആലിക്കോയ,പി കെ കൃഷ്ണനുണ്ണി രാജ,ജോഹർ ടാംടൺ, റഫി .പി . ദേവസ്യ , പ്രശാന്ത് പ്രണവ് ,നസീർ ഹുസൈൻ,എ. വി. ഫർദിസ് എന്നിവർ സമീപം