സ്പെഷ്യൽ സ്കൂൾ കലോത്സവം : സ്വാഗത സംഘം ഓഫീസ് തുറന്നു
സർക്കാർ ധനസഹായത്തിന് നിയമ സഭയിൽ ഉന്നയിക്കും:വി. കെ ഫൈസൽ ബാബു എം എൽ എ
കോഴിക്കോട് : ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കലോത്സവം ജില്ല തലങ്ങളിൽ സംഘടിപ്പിക്കുന്നതിന് സർക്കാർ ധനസഹായത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് അഡ്വ. വി. കെ ഫൈസൽ ബാബു എം എൽ എ പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി നടത്തുന്ന സ്പെഷ്യൽ സ്കൂൾ ജില്ല കലോത്സവം ഉത്സവ് 2026 ൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിൽ സർക്കാർ ഫണ്ട് മാറ്റി വെച്ചിട്ടില്ല. ഓരോ ജില്ലയ്ക്കും ഒരു ലക്ഷം രൂപയെങ്കിലും വകയിരുത്താൻ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും ഇതോടൊപ്പം നിയമ സഭയിൽ ഉന്നയിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.റോഷി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ സെക്രട്ടറി പി കെ എം സിറാജ് അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ല പ്രൊജക്ട് കോർഡിനേറ്റർ ഡോ. നിസാർ ചേലേരി , വിദ്യഭ്യാസ ഉപ ഡയറക്ടേറ്റ് പ്രതിനിധി അക്ബർ അലി ഖാൻ ,റോഷി സ്കൂൾ ഹെഡ്മിസ്ട്രസ് ടി ഷീന, ഹാഷിം കടാക്കലകം ,കെ പി ശിവദാസൻ , ടി രേഷ്മ, ടി സൂരജ് ദാസ് ,വി .അബ്ദുൾ ലത്തീഫ് , കെ അനുഷ , സി കെ കൃഷ്ണ പ്രിയ , മന്യ അശോകൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ :പൊതു വിദ്യാഭ്യാസ വകുപ്പും റോഷി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ സ്കൂൾ ജില്ല കലോത്സവം ഉത്സവ് 2026 ൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം അഡ്വ. വി. കെ ഫൈസൽ ബാബു എം എൽ എ നിർവ്വഹിക്കുന്നു.