സ്പെഷ്യൽ സ്കൂൾ ജില്ല കലോത്സവം ഉത്സവ് 2026 ഒരുങ്ങി:ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട് : പൊതു വിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ സ്കൂൾ ജില്ല കലോത്സവം ഉത്സവ് 2026 ഒക്ടോബർ 9 നും 10 നും മാനാഞ്ചിറ ബി ഇ എം സ്കുളിൽ നടക്കും.ലോഗോ പ്രകാശനം കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ഒ സദാശിവൻ നിർവ്വഹിച്ചു.പരീത് കണ്ണങ്കണ്ടി ലോഗോ ഏറ്റുവാങ്ങി.റോഷി സ്കൂൾ സെക്രട്ടറി പി കെ എം സിറാജ് അധ്യക്ഷത വഹിച്ചു.വിദ്യഭ്യാസ ഉപ ഡയറക്ടേറ്റ് പ്രതിനിധികളായ അക്ബർ അലി ഖാൻ , നൗഷാദ് അലി , അഖിലേഷ് പ്രഭാകർ ,റോഷി സ്കൂൾ ഹെഡ്മിസ്ട്രസ് ടി ഷീന, ഹാഷിം കടാക്കലകം , പി സിക്കന്തർ , കെ പി ശിവദാസൻ , ടി രേഷ്മ എന്നിവർ സംസാരിച്ചു.ചിന്താ വളപ്പിൽ റോഷി സ്കുളിൽ പ്രവർത്തനം ആരംഭിക്കുന്ന സംഘാടക സമിതി ഓഫീസ് വ്യാഴാഴ്ച (01 / 10 / 2026)രാവിലെ 9. 30 ന് വി കെ ഫൈസൽ ബാബു എം എൽ എ ഉദ്ഘാടനം ചെയ്യും.
ഫോട്ടോ :പൊതു വിദ്യാഭ്യാസ വകുപ്പും റോഷി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ സ്കൂൾ ജില്ല കലോത്സവം ഉത്സവ് 2026 ൻ്റെ ലോഗോ പ്രകാശനം കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ഒ സദാശിവൻ പരീത് കണ്ണങ്കണ്ടിക്ക് കൈമാറി നിർവ്വഹിക്കുന്നു.