മിഷ് ഹാർമണി ഫെസ്‌റ്റ് തുടങ്ങി ;
ബഹുമത സംസ്‌കാരത്തിൽ നിന്നുള്ള പിന്നോട്ട് പോക്ക് രാജ്യത്തെ തകർച്ചയിലെത്തിക്കുമെന്ന് ബിഷപ്പ് വർഗീസ് ചക്കാലക്കൽ
കോഴിക്കോട് : ബഹുമത സംസ്‌കാരത്തെ ഉയർത്തി പിടിക്കുന്നതിൽ നിന്നുള്ള പിന്നോട്ട് പോക്ക് ജനാധിപത്യ ഇന്ത്യയുടെ തകർച്ചയിലേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുകയെന്ന് കോഴിക്കോട് രൂപതാ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.
മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി (മിഷ്)യുടെ മുന്ന് ദിവസത്തെ ഹാർമണി ഫെസ്‌റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുത വർധിച്ചു കൊണ്ടിരിക്കുന്ന ഒരു വർത്തമാന കാലത്ത് സ്‌നേഹത്തിൻ്റെ ബോംബ് വർഷിക്കുന്നവരായി, നമ്മൾ എല്ലാവരും മാറുകയെന്നത് അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
സി എസ് ഐ ഹാളിൽ നടന്ന ചടങ്ങിൽ
പ്രൊഫ. പി പത്മനാഭൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് വേദങ്ങളുടെ ഉൾസാരം എന്ന വിഷയത്തിൽ സെമിനാർ നടത്തി.
സാമുദായിക സൗഹാർദത്തിൻ്റെ സന്ദേശം ജീവിതത്തിൻ്റെ സമസ്‌ത മേഖലകളിലും ഉയർത്തി പിടിക്കുന്നവരാണ് കേരളീയരും പ്രത്യേകിച്ച് കോഴിക്കോട്ടുകാരുമെന്നത് നമുക്കും ഏറെ അഭിമാനാർഹമായ കാര്യമാണെന്ന് ശ്രീരാമകൃഷ്‌ണാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ പറഞ്ഞു .
വേദങ്ങളെല്ലാം ഉദ്ഘോഷിക്കുന്ന ദൈവം ഒന്നു തന്നെയാണെന്നതാണ് നമ്മൾ എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് പാളയം മൊഹ് യുദ്ദീൻ പള്ളി ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
മതസൗഹാർദത്തിൻ്റെ മഹനീയമായ വലിയ സന്ദേശമാണ് ഹാർമണി ഫെസ്റ്റ് പോലുള്ള പരിപാടികൾ സമൂഹത്തിന് നല്കുന്നതെന്ന് കോഴിക്കോട് രൂപതാ വികാരി ജനറൽ ഫാദർ ജെൻസൻ പുത്തൻ വീട്ടിൽ പറഞ്ഞു.
ചടങ്ങിൽ പ്രൊഫ. പി പത്മനാഭൻ മോഡറേറ്ററായിരുന്നു
ഷെവലിയാർ സി ഇ ചാക്കുണ്ണി, ഡോ. കെ.മൊയ്തു, മുസ്‌തഫ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പുത്തൂർമഠം ചന്ദ്രൻ സ്വാഗതവും ലത്തീഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു.
രാവിലെ
മിഷ് ഹാർമണി ഫെസ്റ്റിൻ്റെ ഭാഗമായി സി എസ് ഐ ഹാളിൽ ഫോട്ടോ എക്സിബിഷനും പുരാവസ്തു പ്രദർശനവും മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു.
ചരിത്രം തമസ്ക്കരിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നത്
രാജ്യം ഭയത്തോടെ കാണുന്നതായും
ഇന്നത്തെക്കാൾ എത്രയോ പുരോഗമനമായി ചിന്തിക്കുന്നവരായിരുന്നു പഴയ തലമുറക്കാരെന്നും
അതാണ് ഇവിടെ പ്രദർശിപ്പിച്ച ഫോട്ടോകളിൽ ചൂണ്ടി കാണിക്കുന്നതെന്ന്
മേയർ പറഞ്ഞു.
മിഷ് പ്രസിഡൻ്റ് പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ട്രഷറർ ഷെവലിയർ സി ഇ ചാക്കുണ്ണി, വൈസ് പ്രസിഡൻ്റ് ഡോ കെ മൊയ്തു , വികാരി ജനറൽ ഫാദർ ഡോ. ജെൻസൺ പുത്തൻ വീട്ടിൽ , പുത്തൂർ മഠം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നസീർ ഹുസൈൻ സ്വാഗതവും ജോഹർ ടാംടൺ നന്ദിയും പറഞ്ഞു.
ശനിയാഴ്ച രാവിലെ 10 ന് സെമിനാർ ,
ഉച്ചക്ക് ശേഷം ഉപന്യാസം, ചിത്ര രചന, പ്രസംഗം എന്നിവയുടെ മത്സരങ്ങൾ നടക്കും. ഞായറാഴ്ച വൈകീട്ട് 3 ന്
കലാപരിപാടികൾ,
വൈകീട്ട് 4.30ന്
സമാപന സമ്മേളനം
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗസൽ സന്ധ്യ
അരങ്ങേറും.
ഫോട്ടോ: മിഷ് ഹാർമണി ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ
പാളയം മൊഹ് യുദ്ദീൻ പള്ളി ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ,
ശ്രീരാമകൃഷ്‌ണാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ ,
ഉദ്ഘാടകൻ കോഴിക്കോട് രൂപതാ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലുമായി സൗഹൃദം പങ്കിടുന്നു.
ഫാദർ ഡോ. ജെൻസൺ പുത്തൻ വീട്ടിൽ,ലത്തീഫ് പാലക്കണ്ടി,മുസ്‌തഫ മുഹമ്മദ് സമീപം