മിഷ്ഫോട്ടോ പ്രദർശനം തുടങ്ങി
ചരിത്രം തമസ്ക്കരിക്കപ്പെടുന്നതിൽ ആശങ്കയെന്ന് മേയർ
കോഴിക്കോട് : ചരിത്രം തമസ്ക്കരിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നത്
രാജ്യം ഭയത്തോടെ കാണുന്നതായും
ഇന്നത്തെക്കാൾ എത്രയോ പുരോഗമനമായി ചിന്തിക്കുന്നവരായിരുന്നു പഴയ തലമുറക്കാരെന്നും
അതാണ് ഇവിടെ പ്രദർശിപ്പിച്ച ഫോട്ടോകളിൽ ചൂണ്ടി കാണിക്കുന്നതെന്ന്
മേയർ ഒ സദാശിവൻ .
മിഷ് ഹാർമണി ഫെസ്റ്റിൻ്റെ ഭാഗമായി സി എസ് ഐ ഹാളിൽ ആരംഭിച്ച ഫോട്ടോ എക്സിബിഷനും പുരാവസ്തു പ്രദർശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ .
പഴയ കാലത്തെ ഓർമ്മപെടുത്തുന്ന ഫോട്ടോകളും പുരാവസ്തുക്കളും വീണ്ടും കാണാനുള്ള അവസരം ഒരുക്കുന്നത് പുതിയ തലമുറയുടെ ചരിത്ര ദൗത്യമെന്നും മേയർ കൂട്ടിചേർത്തു.
മിഷ് പ്രസിഡൻ്റ് പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ട്രഷറർ ഷെവലിയർ സി ഇ ചാക്കുണ്ണി, വൈസ് പ്രസിഡൻ്റ് ഡോ കെ മൊയ്തു , വികാരി ജനറൽ ഫാദർ ഡോ. ജെൻസൺ പുത്തൻ വീട്ടിൽ , മുസ്തഫ മുഹമ്മദ് ,
പുത്തൂർ മഠം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നസീർ ഹുസൈൻ സ്വാഗതവും ജോഹർ ടാംടൺ നന്ദിയും പറഞ്ഞു.
ഇന്ന് ( വെള്ളിയാഴ്ച) വൈകിട്ട് 3 ന് മിഷ് ഹാർമണി ഫെസ്റ്റ് കോഴിക്കോട് രൂപത ആർച്ച് ബിഷപ്പ് മോസ്റ്റ്. റവ : ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും.
പ്രൊഫ. പി പത്മനാഭൻ അധ്യക്ഷത വഹിക്കും. പി വി ചന്ദ്രൻ , പി കെ അഹമ്മദ് ,
ഷെവലിയർ സി ഇ ചാക്കുണ്ണി,ഡോ കെ മൊയ്തു എന്നിവർ സന്നിഹിതരാകും.
തുടർന്ന് വേദങ്ങളുടെ ഉൾസാരം വിഷയത്തിൽ സെമിനാർ നടക്കും.
സ്വാമി നരസിംഹാനന്ദ ,ഫാദർ ഡോ. ജെൻസൺ പുത്തൻ വീട്ടിൽ , ഡോ ഹുസൈൻ മടവൂർ സംസാരിക്കും. ചന്ദ്രൻ പുത്തൂർ സ്വാഗതവും ലത്തീഫ് പാലക്കണ്ടി നന്ദിയും പറയും.
ശനിയാഴ്ച സെമിനാർ , ഞായറാഴ്ച വൈകീട്ട് 3 ന് കലാപരിപാടികൾ.
വൈകീട്ട് 5 ന് സമാപന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
