എം.എസ്.എസ് സംസ്ഥാന സമ്മേളനം സെപ്റ്റംബർ 26 നും 27 നും കോഴിക്കോട്
കോഴിക്കോട് : മുസ്ലിം സർവീസ് സൊസൈറ്റിയുടെ ( എം. എസ്. എസ് )സമ്പൂർണ്ണ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 26 നും 27 നും കോഴിക്കോട് രണ്ട് വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.’നല്ല വ്യക്തി-നല്ലസമൂഹം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന എം.എസ്.എസ്. മാനവികത, മതേതരത്വം, ജനാധിപത്യം എന്ന പ്രമേയമാണ് സമ്മേളനത്തിൽ മുന്നോട്ടു വെക്കുന്നത്.
26ന് രാവിലെ 9.30 ന് ചെറൂട്ടി റോഡ് എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സ്വാഗതസംഘം ചെയർമാൻ അഡ്വ.വി. കെ. ഫൈസൽ ബാബു എം. എൽ. എ. ഉദ്ഘാടനം ചെയ്യും. എം .എസ് . എസ് സംസ്ഥാന പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി. എഞ്ചി.പി.മമ്മദ് കോയ റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് മുൻകാല നേതാക്കൾ സംഘടനയുടെ ചരിത്രം ചർച്ച ചെയ്യും.
ഉച്ചക്ക് 2 ന് യുവജന സമ്മേളനം അസോസിയേഷൻ ഓഫ് മുസ്ലിം പ്രൊഫഷണൽസ് പ്രസിഡൻ്റ് ആമിർ ഇദ്രീസി ഉദ്ഘാടനം ചെയ്യും.അഡ്വ. വിദ്യബാലകൃഷ്ണൻ എം.എൽ.എ, കോർപ്പറേഷൻ കൗൺസിലർ ടി.പി.എം.ജിഷാൻ,മുനീർ ഹുദവി എന്നിവർ അതിഥികളാകും.വൈകീട്ട് 5 ന് ഇദ്രീസ് മാമ്പി , ഇൻഹാം റഫീക്ക് എന്നിവർ നേതൃത്വം നൽകുന്ന സംഗീത സന്ധ്യ ഉണ്ടായിരിക്കും.
27ന് രാവിലെ 9.30ന് കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ പതാക ഉയർത്തുന്നതോടെ സമ്പൂർണ്ണ സമ്മേളനത്തിന് തുടക്കമാകും.10.30ന് സംസ്ഥാന ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. വി കെ.ഫൈസൽ ബാബു വിഷയമവതരിപ്പിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എം.ഷാജി, അഡ്വ.എൻ.ഷംസുദ്ദീൻ, എം.കെ.രാഘവൻ എം.പി, മേയർ ഒ.സദാശിവൻ,മുൻ മന്ത്രി ബിനോയ് വിശ്വം,എം.എൽ.എ മാരായ അഡ്വ.പി.എ.മുഹമ്മദ് റിയാസ്,
അഡ്വ.കെ.പ്രവീൺ കുമാർ,അഡ്വ.കെ. ജയന്ത്, എം.എ.റസാഖ് മാസ്റ്റർ,മുൻ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള, അഡ്വ.പി.എം.എ.സലാം, എം.മെഹബൂബ്, അഡ്വ.പി. ഗവാസ്, അഹമ്മദ് ദേവർ കോവിൽ, പ്രൊഫ.അബ്ദു വഹാബ്, പി.എം.നിയാസ്, പി.കെ.അഹമ്മദ്, എം.പി.അഹമ്മദ്, ഡോ.പി.ഗൾഫാർ മുഹമ്മദലി ,ഇഖ്റ എജുക്കേഷൻ ഫൗണ്ടർ ഉസ്മ നഹീദ് എന്നിവർ പ്രസംഗിക്കും.ഉച്ചക്ക് 12 ന് കേരള മുസ്ലീം നവോത്ഥാനം ചരിത്രവും സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ വ്യവസായ ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.വിഷയവതരണം ഡോ. ഹുസൈൻ മടവൂർ നടത്തും.ഉച്ചക്ക് 2 ന് “സ്ത്രീ – കാലത്തിനൊപ്പം കരുതലോടെ ” എന്ന പ്രമേയത്തിൽ വനിത സമ്മേളനം അഡ്വ.ഫാത്തിമ തഹ് ലിയ എം. എൽ . എ. ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി മേയർ എസ്.ജയശ്രീ മുഖ്യാതിഥിയാകും.ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ വൈസ് പ്രസിഡൻ്റ് ഉസ്മ നഹീദ് എന്നിവർ വിശിഷ്ടാതിഥികളാകും.
വാർത്താ സമ്മേളനത്തിൽ എം .എസ് . എസ് സംസ്ഥാന പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് , ജനറൽ സെക്രട്ടറി എഞ്ചി.പി.മമ്മത് കോയ ,സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഒ.ഹാഷിം , സംസ്ഥാന ട്രഷറർ എൻ.കെ.മുഹമ്മദലി,അഡ്വ. പി വി സൈനുദ്ദീൻ, സാദിഖ് വട്ടപ്പറമ്പ് ,പി .പി അബ്ദു റഹീം ,മീഡിയ കമ്മിറ്റി കൺവീനർ സി.പി.എം.സഈദ് അഹമ്മദ് ,സന്നാഫ് പാലക്കണ്ടി, വി.എം.ബഷീർ ,ആർ പി അഷറഫ് എന്നിവർ പങ്കെടുത്തു.
