നിയമ വാഴ്ച ഉറപ്പാക്കിയാൽ നാടിന് പുരോഗതി ഉറപ്പ് : സിറ്റി പോലീസ് കമ്മീഷണർ
കോഴിക്കോട് : നിയമ വാഴ്ച ഉറപ്പാക്കിയാൽ നാടിന് പുരോഗതി ഉറപ്പെന്ന് സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്ത് അലി ഐ പി എസ് .കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരം : സുരക്ഷിതത്വവും കാര്യക്ഷമതയും വിഷയം സംബന്ധിച്ച് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം അനുസരിക്കേണ്ടത് പൊതുജനങ്ങളുടെയും നിയമം നടപ്പാക്കേണ്ടത് പോലീസിൻ്റെയും ഉത്തരവാദിത്വമുണ് .നിയമ വാഴ്ചയിലൂടെ പുരോഗതി നേടിയ രാജ്യമാണ് സിംഗപ്പൂർ , എന്നാൽ വലിയ സാമ്പത്തിക സ്രോതസ്സുള്ള സൗത്ത് ആഫിക്ക പോലുള്ള രാജ്യങ്ങൾ നിയമ വാഴ്ചയിൽ പിന്നോട്ട് പോയതോടെ പുരോഗതിയും ഇല്ലാതായി.വാണിജ്യ മേഖലയാണ് ഒരു നാടിൻ്റെ പുരോഗതിയുടെ നട്ടെല്ല് . സുരക്ഷിതത്വം ഉണ്ടെങ്കിലെ ബിസിനസും നടക്കുകയുള്ളൂ. ഗതാഗത സ്തംഭനമാണ് നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ലഹരി കേസിന് പിന്നാലെ വഞ്ചന കേസുകൾ വർദ്ധിച്ചു വരുന്നതായാണ് കാണുന്നത് . ഇതിൽ സ്ത്രീകൾ ഉൾപ്പെടെ പ്രതികളാകുന്ന സാഹചര്യമാണുള്ളത്. ഇതിനെല്ലാം വിപുലമായ ബോധവത്കരണം അനിവാര്യമാണ്. സുരക്ഷ മുൻ നിർത്തി കോഴിക്കോട് നഗരത്തിൽ നൈറ്റ് ലൈഫ് പ്രോത്സാഹിക്കാനാണ് തീരുമാനമെന്ന് ഷൗക്കത്തലി കൂട്ടിച്ചേർത്തു.ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബിഷ് കുന്നത്ത്,ചേംബർ മുൻ പ്രസിഡൻ്റ്മാരായ കെ മൊയ്തു,എം മുസമ്മിൽ , ടിപി അഹമ്മദ് കോയ, ഐപ് തോമസ്,സുബൈർ കൊളക്കാടൻ,ബാപ്പു ഹാജി ,കെ ദീപക് നായർ,പി എസ് സൂരജ് , വത്സല ഗോപിനാഥ് , സുന്ദർ രാജ് ലു എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരം : സുരക്ഷിതത്വവും കാര്യക്ഷമതയും വിഷയം സംബന്ധിച്ച് മുഖാമുഖം പരിപാടിയിൽ സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്ത് അലി ഐ പി എസ് . സംസാരിക്കുന്നു.കെ മൊയ്തു,എ പി അബ്ദുല്ലക്കുട്ടി, ബോബിഷ് കുന്നത്ത്,എം മുസമ്മിൽ ,സുബൈർ കൊളക്കാടൻ സമീപം.