“ഐ ആം എ തൂഫാൻ വാരിയർ ” നഗരത്തിലെ ഓട്ടോകളിലും ബസുകളിലും പോസ്റ്റർ വരുന്നു
കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി,സിറ്റി പോലീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോ റിക്ഷാ , ബസ് തൊഴിലാളികൾ തൂഫാൻ വാരിയർ ആകുന്നു .ഇതിന് മുന്നോടിയായി ഓട്ടോകളിൽ ഐ ആം എ തൂഫാൻ വാരിയർ പോസ്റ്റർ പതിപ്പിക്കുന്നു .പോലീസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രചാരണ പോസ്റ്റർ പ്രകാശനം സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്തലി ഐ പി എസ് നിർവ്വഹിച്ചു .ഡി സി പി പദം സിംഗ് ഐ പി എസ് മുഖ്യതിഥിയായി.റോട്ടറി സൈബർ സിറ്റി പ്രസിഡണ്ട് എം പി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.നഗരത്തിലെ 2500 ഓളം ഓട്ടോകളിലും 300 ഓളം ബസുകളിലും പോസ്റ്റർ പതിപ്പിക്കും.അസി . കമ്മീഷണർമാരായ കെ വി പ്രമോദ്, കെ സുമേഷ്, അബ്‌ദുൾ കരീം ,റോപ്പ് ചെയർ ചെയർമാൻ എം എം ഷാജി, അഡീ. എസ് പി -ഇ അനിൽ കുമാർ, സർവീസ് പ്രൊജക്ട് ചെയർ എ എം പ്രഷീൽ,ജി ജി ആർ കെ വി സവീഷ് , പ്രസിഡൻ്റ് ഇലക്ട് കെ നിധിൻ ബാബു ,ഇമേജ് മാനേജർ സയ്ദ് മുഹമ്മദ് ,മീഡിയ ചെയർ അജീഷ് അത്തോളി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :പോലീസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രചാരണ പോസ്റ്റർ പ്രകാശനം സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്തലി ഐ പി എസ് നിർവ്വഹിച്ചു .ഡി സി പി പദം സിംഗ് ഐ പി എസ് ,റോട്ടറി സൈബർ സിറ്റി പ്രസിഡണ്ട് എം പി രഞ്ജിത്ത്,അസി . കമ്മീഷണർമാരായ കെ വി പ്രമോദ്,കെ സുമേഷ്,അബ്‌ദുൾ കരീം ,ഹോപ്പ് ചെയർ എം എം ഷാജി,അഡീ. എസ് പി -ഇ അനിൽ കുമാർ,ഇമേജ് മാനേജർ സയ്ദ് മുഹമ്മദ് , എ എം പ്രഷീൽ,അജീഷ് അത്തോളി എന്നിവർ സമീപം.