കൈപ്പുറത്ത് പാലം ഫെസ്റ്റ് 2027 ; സ്വാഗതസംഘം രൂപീകരിച്ചു
കോഴിക്കോട്:മലബാറിലെ പ്രമുഖ കണ്ടൽ ടൂറിസം ആഘോഷങ്ങളിലൊന്നായ കൈപ്പുറത്ത് പാലം ഫെസ്റ്റ് 2027-ന്റെ സ്വാഗതസംഘം രൂപീകരിച്ചു.1001 അംഗങ്ങൾ ഉൾപ്പെടുന്ന വിപുലമായ സ്വാഗതസംഘത്തിന് രൂപം നൽകി. ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിനായി 23 സബ് കമ്മിറ്റികളും നിലവിൽ വന്നു.വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.ഇത്തരം പരിപാടികളിലൂടെ മണ്ഡലത്തിൻ്റെ ടൂറിസം സാധ്യതകൾ കണ്ടെത്താൻ കഴിയുമെന്ന് എം എൽ എ പറഞ്ഞു.ചടങ്ങിൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ വി. പി. മനോജ് അധ്യക്ഷത വഹിച്ചു.ഡോ. കെ. ഉദയകുമാർ ഫെസ്റ്റിന്റെ സമഗ്ര പദ്ധതി അവതരിപ്പിച്ചു.1001 അംഗങ്ങൾ ഉൾപ്പെടുന്ന സ്വാഗതസംഘത്തിന്റെ പാനൽ സുരേഷ് മൊകവൂർ അവതരിപ്പിച്ചു.ഒരു നാട്, ഒരു മനസ്സ്, ഒരു സ്വപ്നം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ‘ലഹരിക്കെതിരെ ഒന്നിക്കാം’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായുള്ള ദീപശിഖ തെളിയിക്കുകയും മുഴുവൻ അംഗങ്ങളും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തതോടെയാണ് ചടങ്ങ് ആരംഭിച്ചത്.കൗൺസിലർമാരായ ആമിറ സിറാജ്, തുഷാര എസ്. എം., പി. ഷൈനി , രാഷ്ട്രീയ പ്രതിനിധികളായ രഞ്ജിത്ത് മഠത്തിൽ, സി. വി. ആനന്ദകുമാർ, ചിത്രകല കല്ലിടുക്കിൽ, ശ്രീജിത്ത് കൊന്നാരി, ഷാജി പുതിയോട്ടിൽ, കെ. ടി. വാസുദേവൻ, മുസ്തഫ എരിയോത്ത് എന്നിവർ പ്രസംഗിച്ചു.ജാഫർ പൂമക്കോത്ത് സ്വാഗതവും നിഷിന്ദ് ആട്ടൂർ നന്ദിയും രേഖപ്പെടുത്തി.
ഫോട്ടോ :കൈപ്പുറത്ത് പാലം ഫെസ്റ്റ് 2027-ന്റെ സ്വാഗതസംഘം രൂപീകരണത്തിന് മുന്നോടിയായി ഒരു നാട്, ഒരു മനസ്സ്, ഒരു സ്വപ്നം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ‘ലഹരിക്കെതിരെ ഒന്നിക്കാം’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായുള്ള ദീപശിഖ തെളിയിച്ച് മുഴുവൻ അംഗങ്ങളും വിദ്യ ബാലകൃഷ്ണൻ എം എൽ എ യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലുന്നു.