“അഖണ്ഡ ഭാരത സങ്കല്പ ദിനം” ആഗസ്റ്റ് 16 ന് ; സ്വാഗത സംഘം രൂപീകരിച്ചു
കോഴിക്കോട് :അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്തിൻ്റെ (എ എച്ച് പി ) നേതൃത്വത്തിൽ ആഗസ്റ്റ് 16 ന് തളി സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ “അഖണ്ഡ ഭാരത സങ്കല്പ ദിനം” സംഘടിപ്പിക്കുന്നു. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതംസംഘം രൂപീകരിച്ചു.ചാലപ്പുറം ബാലകൃഷ്ണ പിള്ള മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ എ എച്ച് പി യുടെ ജില്ല ജനറൽ സെക്രട്ടറി സുരേന്ദ്രൻ ചേളാരി അധ്യക്ഷത വഹിച്ചു.എ എച്ച് പി സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോട് ഉദ്ഘാടനം ചെയ്തു.ഡോ.നളിൻ നമ്പ്യാർ(ചെയർമാൻ),വി കെ ബൈജു(ജനറൽ കൺവീനർ),ദീപ ഹരി (വൈസ് ചെയർപേഴ്സൺ ),കവിനാഥ് നമ്പ്യാർ ,(പ്രോഗ്രാം കോർഡിനേറ്റർ ),പി.കെ സുഭാഷ് ,പവിത്രൻ വെള്ളാവ്,ദേവദാസൻ മാസ്റ്റർ(കൺവീനർമാർ),എന്നിവരെ തിരഞ്ഞെടുത്തു.ഷിജു വട്ടിയൂർക്കാവ് ,പ്രജിത്ത് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.അരുന്ധതി ബാലുശ്ശേരി സ്വാഗതവും ശർമ്മിള ചേളാരി നന്ദിയും പറഞ്ഞു.
ഫോട്ടോ :അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്തിൻ്റെ (എ എച്ച് പി ) “അഖണ്ഡ ഭാരത സങ്കല്പ ദിനം” സ്വാഗതംസംഘ രൂപീകരണ യോഗം എ എച്ച് പി സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോട് ഉദ്ഘാടനം ചെയ്യുന്നു. ഇടത് നിന്നും പി കെ സുഭാഷ് ,വി കെ ബൈജു,ഷിജു വട്ടിയൂർക്കാവ് , സുരേന്ദ്രൻ ചേളാരി ,ദീപാ ഹരി സമീപം
