മാധ്യമ പ്രവർത്തകൻ മേപ്പയ്യൂർ കൃഷ്ണദാസ് അന്തരിച്ചു
മേപ്പയ്യൂർ :വടകര സൈമൺസ് കണ്ണാശുപത്രിയിലെ പി ആർ ഒ യും . പ്രവർത്തകനുമായ മേപ്പയ്യൂരിലെ കരുവാങ്കണ്ടിയിൽ, മേപ്പയ്യൂർ കൃഷ്ണദാസ് (60) അന്തരിച്ചു. അവിവാഹിതനാണ്. സിപിഐ(എം) മേപ്പയ്യൂർ ടൗൺ സെൻ്റർ ബ്രാഞ്ചംഗമാണ്. അച്ഛൻ :പരേതനായ കണാരൻ, അമ്മ : നാരായണി. സഹോദരങ്ങൾ: ചന്ദ്രൻ,ശിവദാസൻ,രാമദാസൻ,കമല,മോഹനൻ,പുഷ്പ, ഗീത. മനോലോകം ഗ്രൂപ്പ് പബ്ലിക്കേഷൻസിൽ ദീർഘകാലം എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ജേർണ്ണലിസ്റ്റ് യൂണിയൻ കോഴിക്കോട് ജില്ല പ്രസിഡണ്ടും അസോസിയേഷൻ ഓഫ് ഓൺലൈൻ ജേർണ്ണലിസ്റ്റ് സംസ്ഥാന സെക്രട്ടറിയുമാണ്. സംസ്കാരം ഞായറാഴ്ച – രാവിലെ 9 ന് മഠത്തുംഭാഗം കാവങ്ങാട്ട് വീട്ടുവളപ്പിൽ.