അനുമോദന സദസ്
അത്തോളി:അത്തോളി പഞ്ചായത്ത് തയ്യൽ തൊഴിലാളി യൂണിയൻ (എസ് ടി യു ) സംഘടിപ്പിച്ച അനുമോദന സദസ് ജില്ലാ പ്രസിഡന്റ് എം.കെ റംല ഉദ്ഘാടനം ചെയ്തു. സി.കെ അബ്ദു റഹിമാൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ കെ.ധന ഖദീജ,മുഹമ്മദ് ലജ്ലാജ് എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി മാവീട്ടിൽ,പഞ്ചായത്ത് അംഗങ്ങളായ എ.എം സരിത,കെ.എ.കെ ഷമീർ,മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ മുസ്തഫ കൊളക്കാട്,വനിത ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റഷീദ ഷാനവാസ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എൻ.എ റഈസുദ്ദീൻ വാഹിദ് സംസാരിച്ചു. കെ.പി മുഹമ്മദലി സ്വാഗതവും സൗദ കൂമുള്ളി നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി പഞ്ചായത്ത് തയ്യൽ തൊഴിലാളി യൂണിയൻ (എസ് ടി യു )അനുമോദന സദസ് ജില്ലാ പ്രസിഡന്റ് എം. കെ റംല ഉദ്ഘാടനം ചെയ്യുന്നു.