പിണറായി വിജയൻഎം എൽ എ സ്ഥാനം രാജി വെയ്ക്കണം:നാഷണൽ സെക്കുലർ കോൺഫ്രൻസ്
കോഴിക്കോട് : 10 വർഷക്കാലം ദുർഭരണം നടത്തിയ പിണറായി വിജയൻ
എം എൽ എ സ്ഥാനം കൂടി രാജി വെക്കണമെന്ന് നാഷണൽ സെക്കുലർ കോൺഫ്രൻസ് അഭ്യർത്ഥിച്ചു.
പേരിലും ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാകാത്ത പി ടി എ റഹിം കുന്ദമംഗലത്ത് പരാജയപ്പെട്ടത് അദ്ദേഹത്തെ ഭാരവാഹിത്വത്തിൽ നിന്നും പാർട്ടി മാറ്റുകയും യു ഡി എഫിന് അനുകൂല നിലപാട് സ്വകരിച്ചത് ഉചിതമായതായി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് പി എം സണ്ണി എറണാകുളം പറഞ്ഞു.
സി പി എം പ്രസ്ഥാനത്തെ ഈ അവസ്ഥയിൽ എത്തിച്ച മുഖ്യമന്ത്രി വീട്ടിൽ വിശ്രമിക്കുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ കൊല്ലം, എ ടി മഹേശ്വൻ പാലക്കാട് , മുസ്തഫ മലപ്പുറം എന്നിവർ സംബന്ധിച്ചു.