കോഴിക്കോടിനെ ഭിന്ന ശേഷി സൗഹൃദ നഗരമാക്കും: മേയർ
കോഴിക്കോട് :സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കോഴിക്കോട് നഗരം ഭിന്ന ശേഷി സൗഹൃദ നഗരമാക്കുമെന്ന് കോർപറേഷൻ മേയർ ഒ സദാശിവൻ . മാനസിക വെല്ലുവിളി നേരിടുന്ന 280 ലേറെ കുട്ടികളെ വളരെ നല്ല നിലയിൽ പരിരക്ഷിച്ച് പോരുന്ന കോഴിക്കോട്ടെ ഹുമനിറ്റി ചാരിറ്റിബിൾ ട്രസ്റ്റിൻ്റെയും അതിൻ്റെ കീഴിലുള്ള രോഷ്നി വിദ്യാലയത്തിൻ്റെയുംമുപ്പതാം വാർഷികത്തോടനുബന്ധിച്ച് പുതിയ മുപ്പത് കർമ്മ പദ്ധതികളുടെ പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി. ഭിന്ന ശേഷിക്കാരായ മക്കളെ ചേർത്ത് പിടിച്ച് അവരെ മുഖ്യധാരയിലേക്കുയർത്തിക്കൊണ്ട് വരാനുള്ള പ്രവർത്തനങ്ങൾ മഹത്തായ പുണ്യകർമ്മമാണെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.
ഈ കുട്ടികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന നിശ്ശബ്ദ സേവകന്മാരും കുട്ടികളെ സ്വന്തം മക്കള പോലെ കരുതി ആത്മാത്ഥമായി പോറ്റി വളർത്തുന്ന അദ്ധ്യാപികമാരും ആയമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും കുട്ടികളുടെ രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുത്തു.


ട്രസ്റ് ചെയർമാൻ എ. കെ. ഫൈസൽ , സെക്രട്ടറി അക്ബർ അലി ഖാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. കെ.പി ഹുസൈൻ, ട്രസ്റ്റ് ട്രഷറർ അബ്ദുല്ല, സ്ഥാപനത്തിൻ്റെ ഫൗണ്ടർ സിറാജ്, ഡോ. ബീന ഹുസൈൻ, അംബിക , ഡോ. താഹിർ കല്ലാട്ട്, അജിൽ മുഹമ്മദ്, ഡോ. യഹിയാ ഖാൻ, ഹാഷിം കടക്കലത്ത്, സുലൈൻമാൻ കാരാടൻ തുടങ്ങിയവർ സംസാരിച്ചു.
ട്രസ്റ്റിൻ്റെ സഹായികളും സഹയാത്രികളുമായ നിരവധി പങ്കെടുത്തു, ഭിന്ന ശേഷിക്കാമായ കുട്ടികളോടൊപ്പം അതിഥികൾ രാത്രി ഭക്ഷണം കഴിച്ചതും ആനന്ദകരമായ അനുഭവമായി.
ഈ ഒത്ത് കൂടലിന്ന് വേദിയും ഭക്ഷണവും സൗജന്യമായി നൽകി വിരുന്നൂട്ടിയ ബാബുൽ മന്തി ഉടമസ്ഥരായ സഹലും ശംസീറും ഈ ദൗത്യത്തിൻ്റെ ഭാഗമായി.