കോഴിക്കോട് ഡിസെബിലിറ്റി ഫെസ്റ്റിവൽമെയ് 10 ന്
കോഴിക്കോട് :കേരള ചാരിറ്റി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ മെയ് 10 ന് കോഴിക്കോട് ഡിസെബിലിറ്റി ഫെസ്റ്റിവൽ ( സൗഹൃദ മഹാ സംഗമം ) സംഘടിപ്പിക്കുന്നു.
വെളളിമാട് കുന്ന് ജെ ഡി ടി ഇസ്‌ലാം ക്യാമ്പസിൽ രാവിലെ 9 ന് മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്യും.
ഫസൽ ബാബു എം എൽ എ , പി കെ ഗോപി , സി എ ഹാരിഫ്, പ്രൊഫ പി ടി ബാബു രാജ്, ഡോ. റോഷൻ ബിജിലി എന്നിവർ അതിഥികളാകും.
സാംസ്കാരിക സമ്മേളനം , ഭിന്നശേഷി കലോത്സവം, വിവിധ കലാ പരിപാടികൾ, എക്സിബിഷൻ , ആയുർ വേദ ഫിസിയോ തെറാപ്പി ക്യാമ്പ് , നേതൃ രോഗ നിർണ്ണയ ക്യാമ്പ്, പുസ്തക പ്രകാശനം, ഭിന്നശേഷിക്കാരുടെ ഉൽപ്പന്ന വിപണന മേള എന്നിവ നടക്കും വാർത്ത സമ്മേളനത്തിൽ അബ്ദുൽ റസാക്ക് മാളിയേക്കൽ, അബ്ദുൾ കലാം ആസാദ്, കെൻസ ബാബു , ആർ ജയന്ത് കുമാർ , ബ്രസീലിയ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.