അലുമിനിയം ഡീലേഴ്‌സ് ഫോറം സംസ്ഥാന സമ്മേളനവുംഅലുമിനിയം എക്സ്പോയും കോഴിക്കോട് മെയ് 1 മുതൽ 3 വരെ
കോഴിക്കോട് : സംസ്ഥാനത്തെ അലുമിനിയം വ്യാപാരമേഖലയിലെ ഏക സംഘടനയായ അലുമിനിയം ഡീലേഴ്സ‌് ഫോറത്തിൻ്റെ ( എ ഡി എഫ് ) ആറാമത് സംസ്ഥാന സമ്മേളനം മെയ് 1,2,3 തീയതികളിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടക്കും. 1 ന് രാവിലെ 8 ന് രജിസ്ട്രേഷൻ, 9 ന് എ ഡി എഫ് സംസ്ഥാന പ്രസിഡൻ്റ് സജൽ മുഹമ്മദ് പതാക ഉയർത്തും. 9.30 ന് ഉദ്ഘാടനം മേയർ ഒ സദാശിവൻ നിർവ്വഹിക്കും. ഉച്ചക്ക് 2.30 മുതൽ 6.30 വരെ ട്രെയിനിങ് പ്രോഗ്രാം , സംസ്ഥാന കൗൺസിൽ മീറ്റ്, വൈകിട്ട് 6.30 മുതൽ സംഗീത പരിപാടി. 2 ന് രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ. 11 .30 മുതൽ എ ഡി എഫ് പുതിയ സംസ്ഥാന കൗൺസിൽ മീറ്റ്, ബിസിനസ്സ് ട്രെയിനിംഗ് പ്രോഗ്രാം, വൈകീട്ട് 3.30 മുതൽ സംസ്ഥാന ജനറൽ അസംബ്ലി , രാത്രി 7 മുതൽ ഡാൻസ് ആൻ്റ് മ്യൂസിക്. 3 ന് രാവിലെ 10 ന് സെമിനാർ – അലുമിനിയം മേഖല നേരിടുന്നു വെല്ലുവിളി, ഉച്ചക്ക് 12 ന് സെമിനാർ – അലുമിനിയം മേഖലയുടെ ഭാവി , വൈകിട്ട് 4 ന് ആദരിക്കൽ , 6 മുതൽ ഷഹബാസ് അമൻ നയിക്കുന്ന സംഗീത വിരുന്ന് . ഗ്രീൻ മെറ്റൽ എന്ന നിലയിൽ പരിസ്ഥിതി സൗഹൃദമായ നിർമ്മാണ സംസ്ക്കാരം ലോകമെമ്പാടും വളർന്നുവരുന്ന ഇക്കാലയളവിൽ നിർമ്മാണരംഗത്ത് അലുമിനിയത്തിന്റെ പ്രാധാന്യവും മേന്മയും കേരളത്തിലും വളർത്തികൊണ്ടുവരാനാണ് അലുമിനിയം ഡീലേഴ്‌സ് ഫോറം മുൻക്കെയ്യെടുക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് സജൽ മുഹമ്മദ് പറഞ്ഞു. അനിയന്ത്രിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്തിൽ പ്രകൃതി ചൂഷണമില്ലാത്ത നിർമ്മാണ രീതി അനിവാര്യമാണ് പുതിയ കേരളം പുതിയ നിർമ്മാണരീതി എന്ന ആശയത്തിലൂന്നി വിവിധങ്ങളായ പരിപാടികൾ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാറുകളും കോൺ ക്ലേവുകളും പുതിയ ഉല്‌പന്നങ്ങളും നിർമ്മാണരീതികളും പരിചയപ്പെടുത്തുന്ന ഡെമോ ൺസ്ട്രേഷനുകളും സമ്മേളനത്തിൻറെ ഭാഗമായി നടക്കും. എല്ലാ ദിവസവും കലാസന്ധ്യകളും സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ മുൻനിര അലുമിനിയം ഉല്‌പാദകരും വിതരണക്കാരും സ്ഥാപനങ്ങളും പങ്കെടുക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പോയും സമ്മേളനത്തിന്റെ ഭാഗമായുണ്ടെന്ന് സംഘാടകർ പറഞ്ഞു. മൂന്നു ദിവസത്തെ എക്സ്പോയിൽ എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് സജൽ മുഹമ്മദ് , സംഘാടകസമിതി കൺവീനർ കെ ടി ഫൈസൽ, പബ്ലിസിറ്റി കൺവീനർ കെ ആർ സുധീന്ദ്രൻ , സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി പി കമാൽ, ബഷീർ പോപ്പുലർ എന്നിവർ പങ്കെടുത്തു.