കാലിക്കറ്റ് ചേംബർ ട്രെയിനിന് സ്വീകരണം നൽകി
കോഴിക്കോട്: ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് നീട്ടിയ ട്രെയിനിന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ചടങ്ങിൽ എം. കെ. രാഘവൻ എം പി മുഖ്യാതിഥിയായി. കാലിക്കറ്റ് ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി, ഐപ്, തോമസ്,
സി ഇ ചാക്കുണ്ണി, കോയട്ടി മാളിയേക്കൽ, പി ടി ഉമ്മർകോയ, സുന്ദർ രാജുലു, ഇമ്പിച്ചി അഹമ്മദ്, റിയാസ് നെരോത്ത് തുടങ്ങിയവർ പ്രസംഗിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം ഈ സംവിധാനം വലിയ സഹായമാകുമെന്ന് ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഫോട്ടോ : ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് നീട്ടിയ ട്രെയിനിന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകുന്നു. എം. കെ. രാഘവൻ എം പി മുഖ്യാതിഥിയായി.