വേദ വെളിച്ചം ക്യാമ്പയിന് തുടക്കമായി ; മലയാള ഖുർആനിൻ്റെ വിതരണോദ്ഘാടനവും നടന്നു
കോഴിക്കോട് : വിശുദ്ധ ഖുർആൻ അവതരിച്ച റമദാൻ മാസത്തോടനുബന്ധിച്ച് ദി ട്രൂത്ത് സംഘടിപ്പിക്കുന്ന വേദ വെളിച്ചം എന്ന ക്യാംപയിനിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി
വി. ഖുർആൻ സമ്പൂർണ മലയാള ഭാഷാന്തര ഗ്രന്ഥത്തിൻ്റെ വിതരണോദ്ഘാടനം മാതൃഭൂമി മാനേജിംഗ് എഡിറ്ററും മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി പ്രസിഡൻ്റുമായ പി.വി. ചന്ദ്രൻ, മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിക്ക് നൽകി നിർവഹിച്ചു. ദി ട്രൂത്ത് കൺവീനർ എ ഇജ്യാസ്, മാധ്യമ പ്രവർത്തകൻ എ. വി. ഫർദീസ് എന്നിവർ സംസാരിച്ചു.
ഫോട : വേദ വെളിച്ചം ദി ട്രൂത്ത് ക്യാംപയിനിൻ്റെ ഭാഗമായി വി. ഖുർആൻ സമ്പൂർണ മലയാള ഭാഷാന്തര പുസ്തകത്തിൻ്റെ വിതരണോദ്ഘാടനം മാതൃഭൂമി മാനേജിംഗ് എഡിറ്ററും മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി പ്രസിഡൻ്റുമായ പി. വി. ചന്ദ്രൻ, മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിക്ക് നൽകി നിർവഹിക്കുന്നു. എ ഇജ്യാസ്, എ.വി. ഫർദീസ് എന്നിവർ സമീപം.