മന:ശാസ്‌ത്രവും പൊതു ജനങ്ങളും : അവബോധ ശില്പശാല സംഘടിപ്പിച്ചു
കോഴിക്കോട് : വിദ്യാർത്ഥികളിലെ പഠന വൈകല്യം, കൗമാര പ്രശ്‌നങ്ങളിൽ മനഃശാസ്‌ത്ര പരിഹാരം, വീട്ടമ്മമാരുടെ മാനസിക പിരിമുറുക്കം ,എല്ലാ തലങ്ങളിലുമുള്ളവരുടെ ആത്മഹത്യ പ്രവണതകൾ തുടങ്ങി മന:ശാസ്‌ത്ര വിശകലനങ്ങളിലൂടെ പരിഹാരം കാണാൻ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ഇർഫാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻ്റ് മെഡിക്കൽ സയൻസിൻ്റെ ഉത്തരമേഖല മനഃശാസ്‌ത്ര- ഗവേഷണ ശില്പശാല എൻ.ഐ.ടി. മനഃശാശ്ത്ര മെഡിറ്റേഷൻ റിസർച്ച് സ്കോളർ പ്രൊഫ.വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. ഇർഫാൻ
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ധനേഷ് ബുദ്ധൻ, ബാലാവകാശ കമ്മീഷൻ മുൻ അംഗം ബാബു നരിക്കുനി, ഡോ. എസ്.പി.സീമ, ഡോ. വി.കെ. മോഹൻദാസ്, ഡോ.എം.ഷീബ, ഡോ.സി.രാധാമണി, പി.നിഷാന്ത്,കെ.സി.മുരളീധരൻ, അസ്ന പൂതേരി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, യുവജന ക്ളബുകൾ, വനിത സംഘടനങ്ങൾ എന്നിവിടങ്ങളിൽ പരിശീലനത്തിന് പദ്ധതിയുണ്ട്. വിവരങ്ങൾക്ക് : 8590622799
ഫോട്ടോ : മനഃശാസ്‌ത്ര ശില്പശാല പ്രൊഫ. വർഗീസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.