ഉള്ള്യേരിയിൽ വിദ്യാർത്ഥികളെ കാണാതായ സംഭവം : സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തി ; അന്വേഷണം മംഗലാപുരം കേന്ദ്രീകരിച്ച്
അത്തോളി : ഉള്ളിയേരിയിൽ കഴിഞ്ഞ ദിവസം കാണാതായ വിദ്യാത്ഥികളെ കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായാക പുരോഗതി. സ്കൂട്ടറിൽ സഞ്ചരിച്ചതായുഉള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാഹനം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഉള്ളതായി പോലീസ് കണ്ടെത്തി. ട്രെയിൻ മാർഗം ഇരുവരും മംഗലാപുരത്തേക്ക് പോയതായാണ് സൂചന ഇക്കഴിഞ്ഞ മാർച്ച് 13 ന് വെള്ളിയാഴ്ചയാണ് ഉള്ളിയേരി സ്വദേശികളായ രണ്ട് വിദ്യാർത്ഥികളെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ ദിവസം രാവിലെ 4 മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സി സി ടി വി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്. തുടർ അന്വേഷണത്തിൽ 5.30 ട്രെയിൻ മാർഗ്ഗം ഇരുവരും മംഗലാപുരത്തേക്ക് പോയതായും വ്യക്തമായിട്ടുണ്ട്. അത്തോളി എസ് എച്ച് ഒ എം സജീഷിൻ്റെ നിർദ്ദേശ പ്രകാരം അത്തോളി പോലീസ് മംഗലാപുരം കേന്ദ്രികരിച്ച് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് അത്തോളി പോലീസ് പറഞ്ഞു.
📞 7736303991
📞 9946789614
📞 8086310746
📞 0496 2672233
( Atholi Police )