പി. എന്‍ ശ്രീധരന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
കോഴിക്കോട്: മുതിര്‍ന്ന സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് പി.എന്‍ ശ്രീധരന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഇ. പി മുഹമ്മദ് അധ്യക്ഷനായി. യു.കെ കുമാരന്‍, വി.ഇ ബാലകൃഷ്ണന്‍, കെ.പി വിജയകുമാര്‍, കമാല്‍ വരദൂര്‍, നടക്കാവ് മുഹമ്മദ് കോയ, എം. ഫിറോസ്ഖാന്‍, പി. മുസ്തഫ, ദീപക് ധര്‍മടം, ഹരിദാസന്‍ പാലയില്‍, കെ.എന്‍ സുരേഷ്‌കുമാര്‍, എം. വി ഹരീന്ദ്രനാഥ്, പത്മനാഭന്‍ നമ്പൂതിരി, കെ. നീനി, പി.എന്‍ പ്രമിത സംസാരിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് പി.പി അബൂബക്കര്‍ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി കെ. മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
അടിക്കുറിപ്പ്: കാലിക്കറ്റ് പ്രസ് ക്ലബില്‍ ചേര്‍ന്ന പി.എന്‍ ശ്രീധരന്‍ നമ്പൂതിരി അനുശോചനയോഗത്തില്‍ യു.കെ കുമാരന്‍ സംസാരിക്കുന്നു.