കെയർ ഫൗണ്ടേഷൻ – നാം കോസ് – മുട്ടഗ്രാമംപദ്ധതി പ്രഖ്യാപിച്ചു ; മാതൃകപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ
കോഴിക്കോട്: സ്ത്രീ ശാക്തീകരണവും ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കെയർ ഫൗണ്ടേഷനും നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (നാംകോസ്) സംയുക്തമായി വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമത്തിൽ നടപ്പിലാക്കുന്ന“മുട്ടഗ്രാമം പദ്ധതി” പ്രഖ്യാപനത്തിൻ്റെ ഉദ്ഘാടനം ടൗൺ ഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. സർക്കാർ സഹായത്തിന് ഒട്ടേറെ പരിമിതികളുണ്ട്, സന്നദ്ധ സംഘടനകളുടെ സ്ഥായിയായ സഹായമാണ് വേണ്ടത്, ഇക്കാര്യത്തിൽ കെയർ ഹോം -നാം കോസ് സംയുക്ത പദ്ധതിയായ മുട്ടഗ്രാമം പദ്ധതി മാതൃകപരമെന്ന് അദ്ദേഹം പറഞ്ഞു. കെയർ ഫൗണ്ടേഷൻ ചെയർമാൻ ബിനു ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഫണ്ട് സമാഹരണത്തിനായി നടത്തുന്ന “സമന്വയ മെഗാ ഷോ”യുടെ പോസ്റ്റർ പ്രകാശനവും മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് വിതരണോദ്ഘാടനവും എം എൽ എ നിർവ്വഹിച്ചു. ആദ്യ ടിക്കറ്റ് മലബാർ ഹോസ്പിറ്റൽ ഓപ്പറേഷൻ സ് ഹെഡ് ആർ എസ് സൂരജും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ പി മുഹമ്മദ് ചേർന്ന് ഏറ്റുവാങ്ങി. പത്മശ്രീ ജേതാവ് ചെറുവയൽ രാമനെ ആദരിച്ചു. തുടർന്ന് മുട്ടഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തിയവരിൽ തിരുനെല്ലി സ്വദേശികളായ 30 വനിത സംരംഭകരുമായി സംവാദവും നടത്തി. നാംകോസ് ചെയർമാൻ കെ.ബി. ശ്രീരാജ്, മാനേജിംഗ് ഡയറക്ടർ എൻ. ഫിറോസ്, വൈസ് ചെയർമാൻ പി.പി. സുരേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഷൈനി ചാർളി, നാംകോസ് ജനറൽ മാനേജർ കെ. മിഥുൻ എന്നിവർ പ്രസംഗിച്ചു. വൈകീട്ട് സംരംഭകരുമായി കോഴിക്കോട് ബീച്ച് സന്ദർശിച്ചാണ് സ്വദേശത്തേക്ക് മടങ്ങിയത്.
ഫോട്ടോ : കെയർ ഫൗണ്ടേഷനും നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (നാംകോസ്) സംയുക്തമായി തിരുനെല്ലി ഗ്രാമത്തിൽ നടപ്പിലാക്കുന്ന “മുട്ടഗ്രാമം പദ്ധതി” പ്രഖ്യാപനത്തിൻ്റെ ഉദ്ഘാടനം ടൗൺ ഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിക്കുന്നു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ്
ഇ പി മുഹമ്മദ് ,ചെറുവയൽ രാമൻ , പി.പി. സുരേഷ്, ബിനു ജി. കുറുപ്പ്, കെ.ബി. ശ്രീരാജ്, എൻ. ഫിറോസ്, ഷൈനി ചാർളി, കെ. മിഥുൻ എന്നിവർ സമീപം.


