തറക്കല്ലിടൽകർമ്മം ‘മത മൈത്രിവേദിയാകുന്നു
മലയമ്മ : ക്ഷേത്രത്തിലെ ഉപദേവരുടെ തറക്കല്ലിടൽ
കർമ്മം ക്രിസ്ത്യൻ മത വിശ്വാസി നിർവ്വഹിക്കുന്നു. മങ്ങാട്ട് കുളങ്ങര ക്ഷേത്രത്തിൻ്റ വടക്ക് മാടത്തിൻ്റെ തറക്കല്ലിടൽ കർമ്മം
പ്രൊഫ വർഗീസ് മാത്യു നിർവ്വഹിക്കുന്നതിലൂടെയാണ് ക്ഷേത്രം മത മൈത്രി
വേദിയാകുന്നത്. കോഴിക്കോട്
എൻ ഐ ടി ക്ക് സമീപം മലയമ്മയിൽ മങ്ങാട്ട് കുളങ്ങര ക്ഷേത്രത്തിൽ
ഡിസംബറിൽ 14 ന് ഞായറാഴ്ച രാവിലെ 9 ന് ചടങ്ങ് നടക്കും.
ചരിത്രത്തിൽ ഇദംപ്രഥമായാണ് ഒരു ഹൈന്ദവ ക്ഷേത്രത്തിലെ തറക്കല്ലിടൽ ചടങ്ങ് മറ്റൊരു മത വിശ്വാസി നിർവ്വഹിക്കുന്നത്.