ഐക്യൂ വെഞ്ചേർസ് രണ്ടാമത്ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോഡിസം. 23 നും 24 നും കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ
കോഴിക്കോട് :ബിസിനസ് കേരളസംഘടിപ്പിക്കുന്ന ഐക്യൂ വെഞ്ചേർസ് രണ്ടാമത് ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോയും
ബിസിനസ് എക്സലൻസ് അവാർഡ് നൈറ്റും
കാലിക്കറ്റ് ട്രൈഡ് സെന്ററിൽ ഡിസംബർ 23 നും 24 നും
നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
200 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ, ബിസിനസ് സെമിനാറുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് ട്രെയിനിങ് പ്രോഗ്രാമുകൾ, ഫ്ലീമാർക്കറ്റ് ,നിക്ഷേപകരുടെ സംഗമം,ബിസിനസ് എക്സലൻസ് അവാർഡ് തുടങ്ങിയവ ഈ പരിപാടിയിൽ നടക്കും.
മെഷിനറീസ്, ഓട്ടോമോട്ടീവ്സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, പ്രോപ്പർട്ടീസ് റിയൽ എസ്റ്റേറ്റ്, കോസ്മെറ്റിക്സ്, ഫര്‍ണീച്ചേഴ്സ്, ബിൽഡിംഗ് മെറ്റീരിയൽ, ബില്‍ഡേഴ്സ്, അഗ്രികൾച്ചർ, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ എന്നിവ ഉൾപ്പടെ വിവിധ മേഖലകളിലെ 250 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ സജ്ജീകരിക്കും.
ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബിസിനസുകാരെ ഏകോപിപ്പിച്ച് കൂട്ടായ്മയിൽ വിജയം കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന്
ബിസിനസ് കേരള ഫൗണ്ടർ ആൻ്റ് ചെയർമാൻ ഇ പി നൗഷാദ് പറഞ്ഞു
ഇന്ത്യയിലെ പ്രമുഖ സംരംഭകരെ അവാർഡ് നൽകി ആദരിക്കും.
23 ന് രാവിലെ 11 ന് എക്സ്പോ തുടങ്ങും.
24 ന് വൈകീട്ട് 6 ന് സമാപന സമ്മേളനത്തോടനുബന്ധിച്ച് അവാർഡ് നൈറ്റും ഏർപ്പെടുത്തിയിട്ടുണ്ട് .എക്സ്പോയിൽ പ്രവേശന സൗജന്യം.
പുതിയ സംരംഭം തുടങ്ങുന്നവർക്ക് ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ 2025 ഏറെ പ്രയോജനം ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 7511188200 ,
7511199201.
വാർത്ത സമ്മേളനത്തിൽ ബിസിനസ് കേരള ഫൗണ്ടർ ആൻ്റ് ചെയർമാൻ ഇ പി നൗഷാദ്, സി കെ അജിനാസ്
എന്നിവർ പങ്കെടുത്തു.