പള്ളിക്കടവ് മൂലക്കോട് റോഡ് ഉദ്ഘാടനം ചെയ്തു
ഒളവണ്ണ : ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പള്ളിക്കടവ് മൂലക്കോട് റോഡ് പി.ടി.എ റഹീം’എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 6 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി പറശ്ശേരി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ബാബുരാജൻ, എം സിന്ധു, ഗ്രാമപഞ്ചായത്ത് മെമ്പർ എൻ സബീല, വാർഡ് കൺവീനർ കെ ഫിറോസ്, സി.ഡി.എസ് മെമ്പർ സി പ്രസന്ന എന്നിവർ സംസാരിച്ചു.