നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് കയറി; രണ്ട് പേർക്ക് ദാരുണാന്ത്യം
മലപ്പുറം: വി കെ പടിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം. രണ്ട് മരണം. വൈലത്തൂര്‍ സ്വദേശി ഉസ്മാ(24)നും മറ്റൊരാളുമാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ പൂർണമായും തകർന്നു.
തലക്കടത്തൂര്‍ ദര്‍സിലെ വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്ന അഞ്ച് പേരും. കാര്‍ അമിത വേഗതയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു . അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഒരാള്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.