എം ഇ എസ് സ്കൂൾ കായിക മേള
അത്തോളി: അത്തോളി എം. ഇ എസ്. എ.എ റഹീം മെമോറിയൽ സെൻട്രൽ സ്കൂൾ കായിക മേള സെക്രട്ടറി എം.പി.സി. നാസർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ പി.കെ. അബ്ദുൾ ലത്തീഫ് , പ്രിൻസിപ്പൽ ഡോ. കെ.കെ.കുഞ്ഞമ്മദ്, വൈസ് പ്രിൻസിപ്പൽ ജെ.അഖില സംസാരിച്ചു. കുട്ടികളുടെ മാർച്ച് പാസ്റ്റും നടന്നു.
കായികാദ്ധ്യാപകൻ കെ.സ്റ്റാലിൻ,അധ്യാപകർ, സ്റ്റാഫുകൾ നേതൃത്വം നൽകി.
അവഞ്ചേഴ്സ്, വാരിയേഴ്സ് പേരുകളിൽ രണ്ട് ടീമായി ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ടീം അവഞ്ചേഴ്സ് കിരീടം കരസ്ഥമാക്കി.
ചിത്രം: അത്തോളി എം.ഇ.എസ് സ്കൂളിൽ നടന്ന കായിക മേള ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ പി. കെ അബ്ദുൽ ലത്തീഫ് സംസാരിക്കുന്നു.