അയ്യപ്പ സംഗമത്തിൽ ആയിരങ്ങൾ എത്തി : ഐതിഹ്യം പറഞ്ഞ് തുടങ്ങി , പങ്കെടുത്തതിൽ സന്തോഷവും പങ്കിട്ടും മുഖ്യമന്ത്രി ; ശബരിമലയുടേത് മതാതിതമായ ആത്മീയതയെന്ന് പിണറായി വിജയൻ
പമ്പ :ശബരിമലയുടേത് മതാതിതമായ ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പയിൽ അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേർതിരിവുകൾക്കും വേദ ചിന്തകൾക്കും അതീതമായ മതാധിതമായി ഉദ്ഘോഷിക്കുന്ന എല്ലാ മനുഷ്യരാലും പ്രാപ്തമായ ആരാധാനാലയമാണിത്. ശബരിമലയിലെ മതാധിതമായ ആത്മീയത അത്യപൂർവമാണ്. ലോകത്തിൽ എല്ലായിടത്തും അയ്യപ്പ ഭക്തരുണ്ട് , അതിനാൽ ഈ സംഗമത്തിന് ആഗോള സ്വഭാവം ഇതിനുണ്ട്. നിക്ഷിപ്ത താൽപര്യക്കാർ സംഗമം തടയാൻ ശ്രമിച്ചവരുണ്ട്. ഭക്തി കേവലം പരിവേഷം അണിഞ്ഞവർക്ക് പ്രത്യേക അജണ്ടയുണ്ട്. ശബരിമലയെ ശക്തിപ്പെടുത്തേണ്ടത് അതിന് എല്ലാവരുടെയും കൂട്ടായ്മ അനിവാര്യമാണ്, ഇവ ലക്ഷ്യമിട്ടാണ് സംഗമം നടത്തിയത്. ശബരിമലയിലെ വരുമാനം സർക്കാർ ഖജനാവിലേക്ക് പോകുന്നു എന്നത് തെറ്റായ പ്രചാരണമാണ്, ജീർണിച്ച ക്ഷേത്രങ്ങളിൽ അന്തി തിരി തെളിയുന്നത് ദേവസ്വം ബോർഡ് സഹായിക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദേവസ്വം മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ് , ഗായകൻ കീരവാണി, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.