
ബ്രോഷർ പ്രകാശനം ചെയ്തു
കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 9,10 തീയതികളിൽ ടൗൺഹാളിൽ നടക്കുന്ന ‘കേരള എൻവയോൺമെൻ്റൽ ഫെസ്റ്റി’ന്റെ ബ്രോഷർ പ്രകാശനം കേരള ഹെൽത്ത് സർവീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. പി പി പ്രമോദ് കുമാർ നിർവഹിച്ചു. പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി ചെയർമാൻ പി എച്ച് താഹ ഏറ്റുവാങ്ങി. നടക്കാവിലെ ഫെസ്റ്റിവൽ സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. കോഡിനേറ്റർമാരായ മണലിൽ മോഹനൻ, സെഡ് എ സൽമാൻ, ട്രഷറർ ഹാഫിസ് പൊന്നേരി, രക്ഷാധികാരി കെ ബി ആർ കണ്ണൻ പയ്യന്നൂർ, ഉപസമിതി ഭാരവാഹികളായ ആർ ജയന്ത് കുമാർ, സരസ്വതി ബിജു, ബഷീർ കളത്തിങ്കൽ, എ പി സത്യൻ, പിപി മോഹനൻ, സി പി അബ്ദുറഹിമാൻ, ഹംസ കാട്ടുകണ്ടി, ബിജു മലയിൽ, മിനി ചന്ദ്രൻ, ടി എം സീനത്ത്, മുഹമ്മദ് ഇഖ്ബാൽ, അഹമ്മദ് ബറാമി തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിവലിലേക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഫോൺ:85471 54282. പതിനൊന്ന് സെഷനുകൾക്ക് പുറമേ ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, വിനോദ പരിപാടികൾ എന്നിവയും ഉൾപ്പെടുന്ന ഫെസ്റ്റിൽ കേരളത്തിന് അകത്തും പുറത്തും ഉള്ള പരിസ്ഥിതി രംഗത്തെ പ്രമുഖർ സംബന്ധിക്കും. വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സെഷനുകളും ഉണ്ട്.
പടം: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ ‘കേരള എൻവയോൺമെൻ്റൽ ഫെസ്റ്റ് ‘ ബ്രോഷർ ഡോ. പി പി പ്രമോദ് കുമാർ പ്രകാശനം ചെയ്യുന്നു.