
യാത്ര ദുരിതം പരിഹരിക്കണം
കുന്ദമംഗലം | ആർ ഇ സി കൂടത്തായി റോഡിൽ കമ്പനി മുക്ക് ആർ ഇ സി ഭാഗത്തെ റോഡ് നവീകരണ പ്രവൃത്തി. ഉടൻ പൂർത്തിയാക്കി ദയാപുരം,എൻ ഐ റ്റി, ആർഇസി ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് ചാത്തമംഗലം മണ്ഡലം പുള്ളാവൂർ 24ാം വാർഡ് കോൺഗ്രസ് സമ്മേളനം ആവിശ്യപ്പെട്ടു.വാർഡ് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി റഫീഖ് പുള്ളാവൂർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. റസ്സാഖ് വളപ്പിൽ , ടി കെ വേലായുധൻ , ഷരീഫ് മലയമ്മ,ജബ്ബാർ മലയമ്മ, ടി ശശിധരൻ ടി ,എൻ കെ സുരേഷ്, ടി എം ബഷീർ , പി ടി എ റഹിമാൻ, കുഞ്ഞിമുഹമ്മദ്, അശോകൻ ചേനോത്ത് സംസാരിച്ചു.
ഫോട്ടോ.പുള്ളാവൂർ കോൺഗ്രസ് ഭവൻ നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യുന്നു.