
ലിജീഷ് കുമാറിന്റെ വർത്തമാന പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട് : ലിജീഷ് കുമാർ രചിച്ച ‘വർത്തമാന പുസ്തകം’ പുസ്തകം നടൻ പ്രകാശ് രാജ്, സാഹിത്യകാരന്മാരായ എം.മുകുന്ദൻ, സുഭാഷ് ചന്ദ്രൻ എന്നിവർ പ്രകാശനം ചെയ്തു. കെ.പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ അധ്യക്ഷയായി. എഴുത്തുകാരി ഷാഹിന കെ.റഫീഖ് പുസ്തക പരിചയം നടത്തി. ഡോ.എ.കെ അബ്ദുൽ ഹക്കീം, ലിജീഷ് കുമാർ സംസാരിച്ചു. മാതൃഭൂമി ബുക്സാണ് പ്രസാധകർ.
ചിത്രം: ലിജീഷ് കുമാറിന്റെ വർത്തമാന പുസ്തകം പ്രകാശ് രാജ്, എം.മുകുന്ദൻ, സുഭാഷ് ചന്ദ്രൻ എന്നിവർ പ്രകാശനം ചെയ്യുന്നു.