
കുന്ദമംഗലത്ത് നവീകരിച്ചകുടുംബശ്രീ ഓഫീസ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം :ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുകളിൽ നവീകരിച്ച കുടുംബശ്രീ സി ഡി എസ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഐ സി ഡി എസ്, ഹരിത കർമ്മ സേന എന്നിവയുടെ ഓഫീസ് പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.വി അനിൽകുമാർ, എം ധനീഷ് ലാൽ, എം കെ മോഹൻ ദാസ്, സി വി ഷംജിത്ത്, എം ബാബുമോൻ, ടി സുധീർ, കെ ശിവാനന്ദൻ, എം ധർമ്മരത്നൻ, ഷബ്ന റഷീദ്, പി ശിവദാസൻ നായർ, ബാബു നെല്ലൂളി സംസാരിച്ചു.