
ജിദ്ദാവിസ് മീറ്റ് സംഘടിപ്പിച്ചു
കോഴിക്കോട് :വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്തവരും ഇപ്പോൾ ജിദ്ദയിൽ ജോലി ചെയ്യുന്നവരുമായ കോഴിക്കോട്ടെ തെക്കപ്പുറം പ്രവാസി സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ നിലവിൽ വന്നു.
“ജിദ്ദാവീസ് റീയൂനിയൻ’ എന്ന പേരിൽ നടന്ന പരിപാടിയിൽ അംഗങ്ങൾ പഴയ കാല ജിദ്ദാ അനുഭവങ്ങൾ പങ്കുവെച്ചു . ഫാമിലി ഗെറ്റുഗദർ നടത്തുവാൻ തീരുമാനിച്ചു.
സിയസ്കൊ ഐ ടി ഐ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു :-
പ്രസിഡണ്ട് – പി വി അഹമ്മദ് , വൈസ് പ്രസിഡൻ്റ് – എൻ അന്ത്രു , വൈസ് പ്രസിഡൻ്റ് – സി വി റഷീദ്,ജനറൽ സെക്രട്ടറി – പി വി യുനുസ് , സെക്രട്ടറി – നാസർ സി വി, സെക്രട്ടറി – പി വി സലീം
ട്രഷറർ – സുബൈർ സി എ , എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി നിസാർ കെ, മുഹമ്മദലി കെവി , സുബൈർ സി പി,നസീർ പികെ,സബ്ജാൻ കെവി, അഹമ്മദ് കോയ കെപി ( ആമു ) എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിയുടെ അഡ്വൈസറി ബോർഡ് അംഗങ്ങളായി ഹാരിസ് കിൻസി, സി പി കോയ, അഹമ്മദ് കോയ വാണിശ്ശേരി, താജുദ്ദീൻ പിഎം, അബ്ദുൽ ഗഫൂർ പിവി, വി നസീർ എന്നിവരാണ്.
കെ ഹാരിസ് , പി വി അബ്ദുൽ ഗഫൂർ എന്നിവർ റിട്ടേണിംഗ് ഓഫീസർ മാരായിരുന്നു.
പിവി അബ്ദുൽ ഗഫൂർ,സി എ ആലിക്കോയ,സി പി അബ്ദുൽ ഗഫൂർ, സി വി നാസർ,എസ് എം യുനുസ്, താജുദ്ദീൻ പിഎം, അബ്ദുറഹിമാൻ അമ്പലപ്പള്ളി, കുഞ്ഞഹമ്മദ് കോയ സിപി, എന്നിവർ പ്രസംഗിച്ചു.
പി വി അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി യുനുസ് പി വി സ്വാഗതവും വൈസ് പ്രസിഡണ്ട് സി വി റഷീദ് നന്ദിയും പറഞ്ഞു.