
പെട്രോൾ , ഡീസൽ, പ്രകൃതി വാതകം ഉൾപ്പെടെയുള്ളവയെജി എസ് ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ :
ജി എസ് ടി ചീഫ് കമ്മീഷണർഷെയിഖ് ഖാദർ റഹ്മാൻ
കോഴിക്കോട് : പെട്രോൾ , ഡീസൽ, പ്രകൃതി വാതകം ഉൾപ്പെടെയുള്ളവയെ
ജി എസ് ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് ജി എസ് ടി ചീഫ് കമ്മീഷണർ ഷെയിഖ് ഖാദർ റഹ്മാൻ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജി എസ് ടി 8 വർഷം – ഡിജിറ്റൽ വൽക്കരണവും ഇന്ത്യയുടെ ടാക്സേഷൻ ഭാവിയും സംബന്ധിച്ച് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി എസ് ടി യുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി കേരളത്തിൽ 3 മാസത്തിനകം ജി എസ് ടി അപ്പ്ലറ്റ് ട്രൈബ്യൂണൽ ആരംഭിക്കുമെന്ന്
ഷെയിഖ് ഖാദർ റഹ്മാൻ വ്യക്തമാക്കി.
ജി എസ് ടി അടക്കുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. 2024- 2025 വർഷം ജി എസ് ടി വളർച്ചാ നിരക്ക് ഇന്ത്യയുടെ മൊത്തം കണക്കനുസരിച്ച് 5 ശതമാനമാണ്. കേരളത്തിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായത് ഇത് കൊണ്ടാണ് കേരളം ഇന്ത്യയ്ക്ക് മാതൃകയായെതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചേംബർ പ്രസിഡൻ്റ് വിനിഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ചേംബർ ഹോ.സെക്രട്ടറി അഡ്വ സിറാജുദ്ദീൻ ഇല്ലത്തൊടി , വൈസ് പ്രസിഡൻ്റ് എ പി അബ്ദുള്ളക്കുട്ടി, മുൻ പ്രസിഡൻ്റ്മാരായ എം മുസമ്മിൽ, റഫി പി ദേവസ്യ , പി എ ആസിഫ് പ്രസംഗിച്ചു.
ഫോട്ടോ :കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജി എസ് ടി 8 വർഷം – ഡിജിറ്റൽ വൽക്കരണവും ഇന്ത്യയുടെ ടാക്സേഷൻ ഭാവിയും സംബന്ധിച്ച് സംവാദത്തിൽ കേരള ലക്ഷ ദ്വീപ് ജി എസ് ടി ചീഫ് കമ്മീഷണർ ഷെയിഖ് ഖാദർ റഹ്മാൻ സംസാരിക്കുന്നു.
ഇടത് നിന്നും റഫി പി ദേവസ്യ,അഡ്വ സിറാജുദ്ദീൻ ഇല്ലത്തൊടി,
വിനിഷ് വിദ്യാധരൻ ,എം മുസമ്മിൽ, എ പി അബ്ദുള്ളക്കുട്ടി സമീപം