
ദേശീയ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് :എക്യുപ്ഡ് മത്സരത്തിൽകേരളം മുന്നിൽ
വ്യാഴാഴ്ച സമാപനം
കോഴിക്കോട് :ദേശീയ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച സമാപനം. മാസ്റ്റേഴ്സ് എക്യുപ്ഡ് പവർ ലിഫ്റ്റിംഗിൽ പുരുഷ 109 പോയൻ്റോടെ കേരളം മുന്നിൽ. 94 ഉം 93 പോയൻ്റ് വീതം നേടി മഹാരാഷ്ടയും
തമിഴ്നാടും രണ്ടും മൂന്നും സ്ഥാനത്ത് മുന്നേറുന്നു. വനിതാ വിഭാഗത്തിൽ 99 പോയ ൻ്റോടെ കേരളം മുന്നിൽ. 90 പോയൻ്റ് നേടി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും
62 പോയൻ്റ് നേടി മദ്ധ്യപ്രദേശ് മൂന്നാം സ്ഥാനത്തുമാണ് മുന്നേറ്റം.
ഈ വിഭാഗത്തിൽ വ്യാഴാഴ്ച ഉച്ചയോടെ മത്സരങ്ങൾ സമാപിക്കും.
ഉച്ചക്ക് 12 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ
കേരളാ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡണ്ട്ടി .പി ദാസൻ സമ്മാന ദാനംനിർവഹിക്കും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ അധ്യക്ഷത വഹിക്കും. പവർ ലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡണ്ട് സതീഷ് കുമാർ, സെക്രട്ടറി ജനറൽ പി.ജെ ജോസഫ് അർജ്ജുന എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. കേരള പവർ ലിഫ്റ്റിംഗ് സംസ്ഥാന പ്രസിഡൻ്റ് അജിത് എസ് നായർ സ്വാഗതവും ജില്ല സെക്രട്ടറി പ്രിഗ്നേഷ് നന്ദിയും പറയും.

ഫോട്ടോ :
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഡെഡ് ലിഫ്റ്റിൽ ഗോൾഡ് നേടുന്ന വിശാൽ വിമ്പുൽക്കർ ( മഹാരാഷ്ട്ര)