
ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്റ്റുഡന്റസ് ചാപ്റ്റർ രൂപീകരിച്ചു
കോഴിക്കോട് :വേദ വ്യാസ കോളേജ് ഓഫ് ടെക്നോളജിയിൽ
ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്റ്റുഡന്റസ് ചാപ്റ്റർ രൂപീകരിച്ചു.
വേദ വ്യാസ കോളേജ് കാമ്പസ്സിൽ നടന്ന ചടങ്ങിൽ ബിൽഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ കെ എ ജോൺസൺ ഉദ്ഘാടനം ചെയ്തു. ബിൽഡേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു .
സെക്രട്ടറി മുഹമ്മദ് റിൻസ്വാൻ, വൈസ് ചെയർപേഴ്സൺ ഷഹാബ,എഞ്ചിനീയർമാരായ സതീഷ്, ഷാജു, രതീഷ്, പ്രശാന്ത് മലയിൽ, മുഹമ്മദ് അലി, സുനിൽ ലാലിച്ചൻ എന്നിവർ സംസാരിച്ചു. സിവിൽ ഡിപ്പാർട്മെന്റ് ഹെഡ് എഞ്ചിനീയർ ദിവ്യ രഞ്ജിത്ത് സ്വാഗതവും സ്റ്റുഡന്റസ് ചെയർമാൻ മുഹമ്മദ് നവാസ് നന്ദിയും പറഞ്ഞു.