
പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു
തൃശൂർ : മാള മങ്കിടി ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന പിസികെ പെട്രോൾ പമ്പിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 3മണിക്ക് ആണ് സംഭവം. .KL 34 A 6391 രജിസ്ട്രേഷൻ നമ്പറുള്ള ‘സുഹൈൽ’ എന്ന ബസിനാണ് തീപിടിച്ചിരിക്കുന്നത്. സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ബസിനോട് ചേർന്നുള്ള ഓഫീസ് മുറിക്കും ചെറിയ തോതിൽ തീ പടർന്നെങ്കിലും പെട്രോൾ പമ്പിലേക്ക് തീ പടരാത്തത് വൻ ദുരന്തം ഒഴിവാക്കി. തീപിടിത്തം ആദ്യം കണ്ടത് പിണ്ടാണി സ്വദേശി ജിതിൻ എന്ന ഇരുചക്ര വാഹന യാത്രക്കാരനാണ്. സംഭവസമയത്ത് മൊത്തം ആറ് ബസുകളാണ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നത്. മാളയിൽ നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചത്. ആളപായം ഉണ്ടായിട്ടില്ല