
റഫി നൈറ്റ്ആസ്വാദക മനസിൽ പുതു മഴയായി ;
മുഹമ്മദ് റഫിയോട് മലയാളിക്ക് വല്ലാത്ത അടുപ്പം ഉണ്ടെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ
കോഴിക്കോട് :അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 45 ആംമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ
റഫി നൈറ്റ് – 2025 സംഘടിപ്പിച്ചു. കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ റഫി നൈറ്റ് ഉദ്ഘാടനം ചെയ്തു.

അനശ്വര ഗായകൻ മുഹമ്മദ് റഫിയോട് വല്ലാത്ത അടുപ്പം ഉണ്ടെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ , റഫി ഓർമ്മയായിട്ട് 45 വർഷമായി, അദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് മരണമില്ല.
അതെന്നും ആസ്വദക മനസിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡൻ്റ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നയൻ ജെ ഷാ, കെ സുബൈർ, മുർഷിദ് അഹമ്മദ് , സന്നാഫ് പാലക്കണ്ടി, മുരളീധരൻ ലുമിനസ്, യു അഷ്റഫ് , എ പി മുഹമ്മദ് റഫി തുടങ്ങിയവർ സംബന്ധിച്ചു. ഗായകരായ
കെ സലാം , ആസിഫ് കാലിക്കറ്റ് , അഷ്റഫ് കാലിക്കറ്റ് എന്നിവരും ആലപിച്ചു.
നാലര പതിറ്റാണ്ട് കടക്കുന്നു ആ ശബ്ദ മാധുര്യം ഓർമ്മയായിട്ട് , പക്ഷെ ഗാനങ്ങൾക്ക് മരണമില്ല, റഫി ഫെയിം ഗായകൻ സന്ദീപ് ഉമ്പാലെ ഉൾപ്പെടെയുള്ള ഗായകരിലൂടെ നഗരം ഒരിക്കൽ കൂടി ആ ശബ്ദം കാതോർത്തു. ഓരോ തവണ റഫി ഗാനങ്ങൾ കേൾക്കുമ്പോഴും ഒരു പുതു മഴ പെയ്യുന്നത് പോലെ ആസ്വാദകരുടെ മനം കവരും ….. അത് തുടരും …..