
“ആശ്രയ അനാഥരില്ലാത്ത ഭാരതം “ജില്ലാ കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട് :
മൂന്നു പതിറ്റാണ്ടായി ജീവകാരുണ്യ രംഗത്ത് സേവനങ്ങൾ നടത്തിവരുന്ന
ജനകീയ – മതേതര കൂട്ടായ്മയാണ് കൊട്ടാരക്കര ആശ്രയ.
വിവിധ ജില്ലകളിലായി രണ്ടായിരത്തിൽപരം നിരാശ്രയരെ ആശ്രയ സംരക്ഷിച്ചുവരുന്നു. ഉറ്റവരാൽ ഉപേക്ഷിക്കപ്പട്ട വൃദ്ധമാതാപിതാക്കൾ, തെരുവിൽ അലയുന്ന മനോരോഗികൾ, അനാഥരായ കുഞ്ഞുങ്ങൾ, എയ്‌ഡ്‌സ്, കാൻസർ രോഗികൾ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ, പാലിയേറ്റീവ് രോഗികൾ എന്നിങ്ങനെ തുടരുന്നു ആശ്രയയിലെ താമസക്കാരുടെ പട്ടിക.

ആശ്രയയുടെ പ്രവർത്തനം കോഴിക്കോട് ജില്ലയിൽ വിപുലമായി നടത്താൻ തീരുമാനിച്ചു. തുടർന്ന് ജില്ല കമ്മിറ്റി രൂപീകരിച്ചു, ഭാരവാഹികൾ : മജീദ് ഹാജി വടകര ( പ്രസിഡണ്ട്),പ്രൊഫസർ വർഗീസ് മാത്യു, എം എ സാജിദ് മാസ്റ്റർ, (വൈസ് പ്രസിഡണ്ട് മാർ),സി.പി റഷീദ് പൂനൂർ ( ജനറൽ സെക്രട്ടറി), ഹാരിസ് അബൂബക്കർ,ബിജു കക്കയം (ജോ : സെക്രട്ടറിമാർ) ഫൈസൽ വടകര (ട്രഷറർ)
വ്യാപാരഭവനിൽ നടന്ന ചടങ്ങ് രാജീവൻ മാസ്റ്റർ ചൈത്രം ഉദ്ഘാടനം ചെയ്തു. മജീദ് ഹാജി വടകര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പാലേരി മോഹനൻ,പ്രൊഫസർ വർഗീസ് മാത്യു ,നടൻ ഷിബിരാജ്, ഗായകൻ ഹാരിസ് അബൂബക്കർ,സാമൂഹ്യപ്രവർത്തകൻ ബിജു കക്കയം,സുരേന്ദ്രൻ ചോമ്പാല,ഗണേഷ് ഉള്ളൂർ,സാജിദ് മാസ്റ്റർ സംസാരിച്ചു.
ആശ്രയ അനാഥരില്ലാത്ത ഭാരതം സംസ്ഥാന സെക്രട്ടറി സി.പി റഷീദ് പൂനൂർ സ്വാഗതവും ഫൈസൽ വടകര നന്ദിയും പറഞ്ഞു.